വാ​ഴി​ച്ച​ല്‍ ഇ​മ്മാ​നു​വ​ല്‍ കോ​ള​ജ് സി​ല്‍​വ​ര്‍ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ള്‍​ക്കു തു​ട​ക്ക​മാ​യി
Wednesday, February 19, 2020 12:22 AM IST
വെ​ള്ള​റ​ട: വാ​ഴി​ച്ച​ല്‍ ഇ​മ്മാ​നു​വ​ല്‍ കോ​ള​ജ് സി​ല്‍​വ​ര്‍ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് കോ​ള​ജ് മാ​നേ​ജ​ര്‍ മോ​ണ്‍. ജി.​ക്രി​സ്തു​ദാ​സ് പ​താ​ക ഉ​യ​ര്‍​ത്തി. രാ​വി​ലെ ന​ട​ന്ന ഇ​ന്‍റ​ര്‍ കോ​ള​ജ് സെ​മി​നാ​റി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​ര്‍.​ആ​ല്‍​ബ​ര്‍​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ഫ. സി.​സ​ന​ല്‍​കു​മാ​ര്‍, പ്രി​യ​ന്‍​സ ലാ​ലി, എ​ച്ച്.​എ​സ്.​ഹേ​മ​ന്ത് ,സു​മി​യ സി​റാ​ജു​ദീ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

വി​ദ്യാ​ര്‍​ഥി​ക​ൾ​ക്കാ​യി ന​ട​ത്തി​യ ക്ലാ​സ് ബ്ര​ഹ്മ​നാ​യ​കം മ​ഹാ​ദേ​വന്‍ ന​യി​ച്ചു. അ​ധ്യാ​പ​ക​ര്‍​ക്കു​വേ​ണ്ടി​യു​ള്ള സെ​മി​നാ​ര്‍ മു​ന്‍ ച​രി​ത്ര വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ഡോ.​എ​സ്. റെ​യ്മ​ന്‍​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മോ​ണ്‍.​ജി. ക്രി​സ്തു​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​ജെ. വി​ജ​യ​കു​മാ​ര്‍, ബി​എ​ഡ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ നാ​രാ​യ​ണ പി​ള്ള തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. സം​സ്ഥാ​ന അ​ക്ര​ഡി​റ്റേ​ഷ​ന്‍ കൗ​ണ്‍​സി​ല്‍ മെ​മ്പ​ര്‍ സെ​ക്ര​ട്ട​റി ഡോ.​രാ​ജ​ന്‍ വ​ര്‍​ഗീ​സ് ക്ലാ​സെ​ടു​ത്തു. ഇ​ന്ന് ന​ട​ക്കു​ന്ന കോ​ള​ജ് വാ​ര്‍​ഷി​കം സി​നി​മാ​താ​രം ബി​നീ​ഷ് ബാ​സ്റ്റി​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. നാ​ളെ ന​ട​ക്കു​ന്ന സി​ല്‍​വ​ര്‍ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി വൈ​സ്ചാ​ന്‍​സ​ല​ര്‍ ഡോ.​വി. പി. ​മ​ഹാ​ദേ​വ​ന്‍​പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്യും.

മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ മു​ഖ്യ സ​ന്ദേ​ശം ന​ല്‍​കു​ന്ന പ​രി​പാ​ടി​യി​ല്‍ തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​താ ആ​ര്‍​ച്ച് ബി​ഷ​പ് ഡോ.​എം. സൂ​സ​പാ​ക്യം, നെ​യ്യാ​റ്റി​ന്‍​ക​ര ബി​ഷ​പ് ഡോ.​വി​ന്‍​സെ​ന്‍റ് സാ​മു​വ​ല്‍, കോ​ള​ജ് മാ​നേ​ജ​ര്‍ മോ​ണ്‍.​ജി ക്രി​സ്തു​ദാ​സ്, കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ജെ. വി​ജ​യ​കു​മാ​ര്‍, ശ​ശി ത​രൂ​ര്‍ എം​പി, സി. ​കെ. ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ, മു​ന്‍ സ്പീ​ക്ക​ര്‍ എ​ന്‍. ശ​ക്ത​ന്‍, യൂ​ണി​വേ​ഴ്സി​റ്റി സി​ന്‍​ഡി​ക്ക​റ്റ് മെ​മ്പ​ര്‍ പി. ​രാ​ജേ​ഷ് കു​മാ​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍ കെ.​വി.​വി​ചി​ത്ര, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ചി​ത , ഒ​റ്റ​ശേ​ഖ​ര​മ​ഗ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​ല്‍ .അ​ജ​യ​കു​മാ​ര്‍ വാ​ര്‍​ഡ് മെ​മ്പ​ര്‍ മി​നി വി​ജ​യ​ന്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷാ​ജി വി​ല്‍​സ​ണ്‍,കെ​ആ​ര്‍​എ​ല്‍​സി​സി ലെ​യ്റ്റി ഡ​യ​റ​ക്ട​ര്‍ ഫാ.​ഷാ​ജ്കു​മാ​ര്‍, ഡോ.​നാ​രാ​യ​ണ പി​ള്ള, വി.​എ​ല്‍.​ബൈ​ജു , എ​ച്ച്.​എ​സ്.​ഹേ​മ​ന്ത് , എ​സ്.​ന​ന്ത​ജ, സെ​ല്‍​വി​ന്‍ ജോ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.