നി​ര​വ​ധി കേ​സി​ലെ പ്ര​തി​യെ ക​ഞ്ചാ​വു​മാ​യി അ​റ​സ്റ്റ് ചെ​യ്തു
Friday, February 21, 2020 3:46 AM IST
വെ​ള്ള​റ​ട: നി​ര​വ​ധി കേ​സി​ലെ പ്ര​തി​യെ ക​ഞ്ചാ​വു​മാ​യി എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി.വെ​ള്ള​റ​ട ചെ​മ്പൂ​ര് ചി​ല​മ്പ​റ നെ​ല്ലി​ക്കാ​പ​റ​മ്പ് ജോ​ബി ഭ​വ​നി​ല്‍ ജോ​ബി ജോ​സ്(30)​ആ​ണ് പി​ടി​യി​ലാ​യ​ത്. ക​ന്നു​മാം​മൂ​ട്ടി​ല്‍ വ​ച്ച് ഇ​ട​നി​ല​ക്കാ​ര​നി​ല്‍ നി​ന്ന് വാ​ങ്ങി​യ 1.800 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ബൈ​ക്കി​ല്‍ വ​രു​ന്പോ​ൾ കു​ഴി​യി​ക്ക​ട​വ​ച്ച് എ​ക്സൈ​സ് സം​ഘ​ത്തി​ന്‍റെ വാ​ഹ​ന പ​രി​ശോ​ധ​ന ക​ണ്ട​തി​നെ തു​ട​ർ​ന്ന്ഇ​യാ​ൾ ബൈ​ക്കു​പേ​ക്ഷി​ച്ച് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് എ​ക്സൈ​സ് സം​ഘം ഓ​ടി​ച്ചി​ട്ട് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ പേ​രി​ല്‍ ആ​ര്യ​ങ്കോ​ട്, ക​ള്ളി​ക്കാ​ട്, വെ​ള്ള​റ​ട സ്റ്റേ​ഷ​നു​ക​ളി​ല്‍ ക്രി​മി​ന​ല്‍ കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്. ഫോ​റ​സ്റ്റ് ഗാ​ര്‍​ഡി​നെ മ​ര്‍​ദി​ച്ച കേ​സി​ലും ആ​ര്യ​ങ്കോ​ട് സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്ഐ​യെ ആ​ക്ര​മി​ച്ച കേ​സി​ലും ഇ​യാ​ള്‍ പ്ര​തി​യാ​ണ്. എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ എ​ല്‍.​ആ​ര്‍. അ​ജീ​ഷി​ന്‍റെ നേ​ത്യ​ത്വ​ത്തി​ലുള്ള സംഘമാണ് അറസിറ്റിനു
നേതൃത്വം നൽകിയത്.