ഇ​ന്ത്യ​യി​ലെ ആ​ദ്യ സ​ര്‍​ക്കാ​ര്‍ സം​രം​ഭം : മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി അ​പ​ക്സ് ട്രോ​മ​കെ​യ​ര്‍ ആ​ൻ​ഡ് ട്രെ​യി​നിം​ഗ് സെ​ന്‍റ​റാ​യി ഉ​യ​ര്‍​ത്തു​ം
Friday, February 21, 2020 3:46 AM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​ അ​പ​ക്സ് ട്രോ​മ കെ​യ​ര്‍ ആ​ൻ​ഡ് ട്രെ​യി​നിം​ഗ് സെ​ന്‍റ​റാ​ക്കി ഉ​യ​ര്‍​ത്താ​ന്‍ തീ​രു​മാ​നി​ച്ച​താ​യി മ​ന്ത്രി കെ.​കെ. ശൈ​ല​ജ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ സ്ഥ​ല​പ​രി​മി​തി​യു​ള്ള​തി​നാ​ല്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​പ​രി​സ​ര​ത്ത് നി​ര്‍​മി​ച്ച പു​തി​യ കെ​ട്ടി​ട​ത്തി​ലാ​ണ് ഈ ​സെ​ന്‍റ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ക.

മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നും ആ​രോ​ഗ്യ വ​കു​പ്പി​നും കീ​ഴി​ലു​ള്ള എ​ല്ലാ ഡോ​ക്ട​ര്‍​മാ​ര്‍, ന​ഴ്സു​മാ​ര്‍, പാ​ര​മെ​ഡി​ക്ക​ല്‍ ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര്‍​ക്കും ഈ ​സെ​ന്‍റ​റി​ലൂ​ടെ പ​രി​ശീ​ല​നം ന​ല്‍​കും.​
ഭാ​വി​യി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍, പൊ​തു​ജ​ന​ങ്ങ​ള്‍, അ​ധ്യാ​പ​ക​ര്‍, പോ​ലീ​സ് എ​ന്നി​വ​ര്‍​ക്കും പ​രി​ശീ​ല​നം ന​ല്‍​കും. ടാ​റ്റ കെ​യ​ര്‍ അ​നു​വ​ദി​ച്ച 12 കോ​ടി​യു​ടെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​തു​കൂ​ടാ​തെ സെ​ന്‍റ​ര്‍ യാ​ഥാ​ര്‍​ഥ്യ​മാ​ക്കു​ന്ന​തി​ന് ബ​ജ​റ്റി​ല്‍ 12 കോ​ടി രൂ​പ​യും വ​ക​യി​രു​ത്തി​യി​രു​ന്നു.

അ​ത്യാ​ധു​നി​ക രീ​തി​യി​ലു​ള്ള മി​ക​ച്ച പ​രി​ശീ​ല​നം ന​ല്‍​കു​ന്ന കാ​ര്‍​ഡി​യോ​ള​ജി ആ​ൻ​ഡ് ആ​ന്‍​ജി​യോ​ഗ്രാ​ഫി സി​മു​ലേ​ഷ​ന്‍ ട്രെ​യി​ന​ര്‍, സ​ര്‍​ജി​ക്ക​ല്‍ സ്കി​ല്‍ ട്രെ​യി​ന​ര്‍ എ​ന്നി​വ സ​ജ്ജ​മാ​ക്കാ​ന്‍ കൂ​ടി​യാ​ണ് തു​ക​യ​നു​വ​ദി​ച്ച​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മി​ക​ച്ച ട്രോ​മ​കെ​യ​ര്‍ സം​വി​ധാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​നോ​ടൊ​പ്പം അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ അ​പ​ക്സ് ട്രെ​യി​നിം​ഗ് സെ​ന്‍റ​ര്‍ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കീ​ഴി​ല്‍ യാ​ഥാ​ര്‍​ത്ഥ്യ​മാ​ക്കു​ക​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ആ​രോ​ഗ്യ മേ​ഖ​ല​യി​ല്‍ ഗു​ണ​മേ​ന്മ​യു​ള്ള സേ​വ​ന​ങ്ങ​ള്‍ ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​ന് ഈ ​ലോ​കോ​ത്ത​ര പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ലൂ​ടെ സാ​ധി​ക്കും.

ഇ​തു​സം​ബ​ന്ധി​ച്ച ധാ​ര​ണാ​പ​ത്രം ടാ​റ്റ ട്രെ​സ്റ്റു​മാ​യി സ​ര്‍​ക്കാ​ര്‍ ക​ഴി​ഞ്ഞ ജൂ​ലൈ മാ​സ​ത്തി​ല്‍ ഒ​പ്പി​ട്ടി​രു​ന്നു. ഇ​ന്ത്യ​യി​ലെ സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ത്തി​ല്‍ ഇ​താ​ദ്യ​മാ​യാ​ണ് ഇ​ങ്ങ​നെ​യൊ​രു പ​രി​ശീ​ല​ന കേ​ന്ദ്രം സ്ഥാ​പി​ക്കു​ന്ന​ത്. ആ​രോ​ഗ്യ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ​യു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റാ​യി​രി​ക്കും ന​ല്‍​കു​ക​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.