പ്ര​കോ​പ​ന​പ​ര​മാ​യ എ​ഴു​ത്ത്; പോ​പ്പു​ല​ർ ഫ്ര​ണ്ടു​കാ​ർ​ക്കെ​തി​രെ കേ​സ്
Saturday, February 22, 2020 12:47 AM IST
പേ​രൂ​ർ​ക്ക​ട: പ്ര​കോ​പ​ന​ക​ര​മാ​യ രീ​തി​യി​ൽ റോ​ഡി​ൽ എ​ഴു​തി​യ പോ​പ്പു​ല​ർ ഫ്ര​ണ്ടു​കാ​ർ​ക്കെ​തി​രെ വ​ട്ടി​യൂ​ർ​ക്കാ​വ് പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ഴി​ഞ്ഞ​ദി​വ​സം അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഗാ​ന്ധി​ജി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത് ആ​ർ​എ​സ്എ​സു​കാ​രാ​ണ് എ​ന്നാ​യി​രു​ന്നു റോ​ഡി​ൽ കു​റി​ച്ചി​ട്ട​ത്. പ്ര​കോ​പ​ന​പ​ര​മാ​യി റോ​ഡി​ൽ കു​ത്തി​ക്കു​റി​ച്ച​തി​നെ​തി​രെ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ വ​ട്ടി​യൂ​ർ​ക്കാ​വ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ക​ണ്ടാ​ല​റി​യാ​വു​ന്ന അ​ഞ്ചോ​ളം പേ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. പോ​പ്പു​ല​ർ ഫ്ര​ണ്ടു​കാ​രാ​ണ് പ്ര​കോ​പ​ന​പ​ര​മാ​യ എ​ഴു​ത്തി​ന് പി​ന്നി​ലെ​ന്നും ഇ​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടെ​ന്നും വ​ട്ടി​യൂ​ർ​ക്കാ​വ് സി​ഐ അ​റി​യി​ച്ചു.