നി​ഡ്സ് വാ​ര്‍​ഷി​ക​ത്തി​ന് തു​ട​ക്ക​മാ​യി
Saturday, February 22, 2020 12:47 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ സം​ഘ​ട​ന​യാ​യ നി​ഡ്സി​ന്‍റെ വാ​ര്‍​ഷി​കാ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​യി. ത​ളി​ര്‍ 2020 എ​ന്ന​പേ​രി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന വാ​ര്‍​ഷി​കാ​ഘോ​ഷ​ങ്ങ​ള്‍​ക്കൊ​പ്പം ന​ഴ്സ​റി സ്കൂ​ള്‍ ക​ലോ​ത്സ​വം, പ്ര​ദ​ര്‍​ശ​ന വി​പ​ണ​പ​മേ​ള, മെ​ഡി​ക്ക​ല്‍ ക്യാ​മ്പു​ക​ള്‍, അ​വാ​ര്‍​ഡ്ദാ​നം എ​ന്നി​വ ന​ട​ക്കും. വാ​ര്‍​ഷി​ക​സ​മ്മേ​ള​ന​ത്തി ന്‍റെയും വി​പ​ണ​ണ​ന​മേ​ള​യു​ടെയും ഉ​ദ്ഘാ​ട​ന​ം എം. ​വി​ന്‍​സെ​ന്‍റ് എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍.​ജി ക്രി​സ്തു​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പ​ടി​യി​ല്‍ കാ​ന്‍​സ​ര്‍ രോ​ഗി​ക​ള്‍​ക്കാ​യി 100 സ്ത്രീ​ക​ളു​ടെ കേ​ശ​ദാ​നം സോ​ഷ്യ​ല്‍ വെ​ല്‍​ഫ​യ​ര്‍ ബോ​ര്‍​ഡ് അം​ഗം സൂ​സ​ന്‍ കോ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​രി​പാ​ടി​യി​ല്‍ കെ​ആ​ര്‍​എ​ല്‍​സി​സി എ​ക്സി​ക്യൂ​ട്ടീ​വ് സെ​ക്ര​ട്ട​റി ഫാ.​ഫ്രാ​ന്‍​സി​സ് സേ​വ്യ​ര്‍, നി​ഡ്സ് ഡ​യ​റ​ക്ട​ര്‍ ഫാ.​രാ​ഹു​ല്‍ ബി. ​ആ​ന്‍റോ, ശാ​ലി​നി , അ​ശ്വി​ന്‍ തി​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു​മു​ത​ല്‍ ന​ട​ക്കു​ന്ന ആ​യു​ര്‍​വേ​ദ സി​ദ്ധ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് മോ​ണ്‍. ഡി.​സെ​ല്‍​വ​രാ​ജ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ന​ട​ക്കു​ന്ന പൊ​തു സ​മ്മേ​ള​നം ശ​ശി​ത​രൂ​ര്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​ത മെ​ത്രാ​ന്‍ ഡോ.​വി​ന്‍​സെ​ന്‍റ് സാ​മു​വ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ം.‍ കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ , കെ. ​എ​സ്. ശ​ബ​രീ​നാ​ഥ​ന്‍ എം​എ​ല്‍​എ, സം​സ്ഥാ​ന സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് ഫോ​റം ഡ​യ​റ​ക്ട​ര്‍ ജോ​ര്‍​ജ് വെ​ട്ടി​കാ​ട്ടി​ല്‍ , ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ഡ​ബ്ല്യൂ. ആ​ര്‍. ഹീ​ബ, വി. ​ആ​ര്‍. സ​ലൂ​ജ, ജോ​സ്‌​ലാ​ല്‍, എ. ​ആ​ര്‍. ഷാ​ജി, ജേ​ക്ക​ബ് തോ​മ​സ്, ജ​യാ​റാ​ണി, ജ​യ​രാ​ജ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.