ശാ​ന്തി​ഗി​രി​യി​ല്‍ ഇ​ന്ന് അ​ര്‍​ധവാ​ര്‍​ഷി​ക കും​ഭ​മേ​ള
Saturday, February 22, 2020 12:47 AM IST
പോ​ത്ത​ന്‍​കോ​ട്: ശാ​ന്തി​ഗി​രി ആ​ശ്ര​മം പൂ​ജി​ത​പീ​ഠം സ​മ​ര്‍​പ്പ​ണ വാ​ര്‍​ഷി​കം ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള കും​ഭ മേ​ള ഇ​ന്ന് ന​ട​ക്കും. വാ​ര്‍​ഷി​ക സ​മ്മേ​ള​നം രാ​വി​ലെ 11ന് ​കേ​ന്ദ്ര സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. സി.​ദി​വാ​ക​ര​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​യി​രി​ക്കും. തെ​ലു​ങ്കാ​ന മ​ന്ത്രി ശ്രീ​നി​വാ​സ് ഗൌ​ഡ് , അ​ടൂ​ര്‍ പ്ര​കാ​ശ് എം​പി , നി​യ​മ​സ​ഭ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ വി. ​ശ​ശി, മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി, സ്വാ​മി ചൈ​ത​ന്യ ജ്ഞാ​ന​ത​പ​സ്വി, സ്വാ​മി ഗു​രു​ര​ത്നം ജ്ഞാ​ന​ത​പ​സ്വി, സ്വാ​മി ഗു​രു​മി​ത്ര​ന്‍ ജ്ഞാ​ന​ത​പ​സ്വി , മു​ന്‍ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ പാ​ലോ​ട് ര​വി, ബി.​ജെ.​പി ജി​ല്ലാ പ്ര​സി​ഡ​ന്റ് അ​ഡ്വ. വി.​വി.​രാ​ജേ​ഷ്, ജ​ന​പ്ര​തി​നി​ധി​ക​ള്‍, രാ​ഷ്ട്രീ​യ​നേ​താ​ക്ക​ള്‍ ക​ലാ​സാം​സ്ക്കാ​രി​ക പ്ര​മു​ഖ​ര്‍ തു​ട​ങ്ങി നി​ര​വ​ധി​പേ​ര്‍ പ​ങ്കെ​ടു​ക്കും. വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന അ​ര്‍ധവാ​ര്‍​ഷി​ക കും​ഭ​മേ​ള​യു​ടെ ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം പൂ​ര്‍​ത്തി​യാ​യി. കും​ഭം നി​റ​ക്ക​ല്‍ ക​ര്‍​മ്മം ന​ട​ന്നു​വ​രു​ന്നു.
പൂ​ജി​ത​പീ​ഠ സ​മ​ര്‍​പ്പ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ന്ദ്രാ​ശ്ര​മ ഉ​ദ്യാ​ന​ത്തി​ല്‍ ന​ട​ക്കു​ന്ന സ​ത്സം​ഗം ഇ​ന്നലെ അ​വ​സാ​നി​ച്ചു.
ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്വാ​മി ഗു​രു​ര​ത്നം ജ്ഞാ​ന​ത​പ​സ്വി പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​ത്മീ​യ​ത​യി​ലൂ​ന്നി​യു​ള്ള ചി​ന്ത​യും ധാ​ര​ണ​യും ഇ​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് അ​മ്മ​മാ​ര്‍​പോ​ലും കു​ഞ്ഞു​ങ്ങ​ളോ​ട് ക്രൂ​ര​ത കാ​ട്ടാ​ന്‍ തോ​ന്നു​ന്ന​തെ​ന്ന് സ്വാ​മി പ​റ​ഞ്ഞു. ശാ​ന്തി​മ​ഹി​മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഗു​രു​ശി​ഷ്യ​പാ​ര​സ്പ​ര്യം എ​ന്ന വി​ഷ​യ​ത്തി​ല്‍ സം​സ​ഥാ​ന​ത​ല പ്ര​സം​ഗ​മ​ത്സ​രം ന​ട​ന്നു. സ്വാ​മി ജ​ന​ന്മ ജ്ഞാ​ന​ത​പ​സ്വി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​നി​ല്‍​ചേ​ര്‍​ത്ത​ല, കെ.​ആ​ര്‍,എ​സ് നാ​യ​ര്‍, ഡോ.​റ്റി.​എ​സ്.​സോ​മ​നാ​ഥ​ന്‍, എ​ന്‍.​പി സ​ത്പ്ര​ഭ, സി.​പി.​മ​നോ​ജ്, ഷി​നു.​എ​സ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. 30പേ​രാ​ണ് പ്ര​സം​ഗ​മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്.