കെ​ട്ടി​ട നി​ർ​മാ​ണ ഉ​ദ്ഘാ​ട​നം ഇ​ന്ന്
Monday, February 24, 2020 11:40 PM IST
നെ​ടു​മ​ങ്ങാ​ട്: ഗ​വ.​പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ന്‍റെ മൂ​ന്നാം നി​ല​യു​ടെ നി​ർ​മാ​ണ ഉ​ദ്ഘാ​ട​ന​വും വ​ർ​ക്ക് ഷോ​പ് മ​ന്ദി​ര​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​ന​വും ഇ​ന്ന് ന​ട​ത്തും .ഉ​ച്ച​യ്ക്ക് 12 നു ​പൊ​തു​മ​രാ​മ​ത്തു മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ നി​ർ​മാ​ണ ഉ​ദ്ഘാ​ട​ന​വും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ.കെ.ടി. ​ജ​ലീ​ൽ വ​ർ​ക്ക് ഷോ​പ് മ​ന്ദി​ര​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​ന​വും ലാം​ഗ്വേ​ജ് ലാ​ബി​ന്‍റെ ഉ​ദ്ഘാ​ട​ന​വുംനി​ർ​വ​ഹി​ക്കും . സി. ​ദി​വാ​ക​ര​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ അ​ടൂ​ർ പ്ര​കാ​ശ് എം​പി,ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ചെ​റ്റ​ച്ച​ൽസ​ഹ​ദേ​വ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും .