ആ​ന എ​ഴു​ന്ന​ള്ളി​പ്പി​നെ ചൊ​ല്ലി ത​ർ​ക്കം
Monday, February 24, 2020 11:40 PM IST
പേ​രൂ​ർ​ക്ക​ട: വ​ട്ടി​യൂ​ർ​ക്കാ​വ് കു​ല​ശേ​ഖ​രം ശ​ങ്ക​ര​നാ​രാ​യ​ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ആ​ന എ​ഴു​ന്ന​ള്ളി​പ്പി​നെ ചൊ​ല്ലി ത​ർ​ക്കം.
ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യ​ത്. നി​ല​വി​ൽ ക്ഷേ​ത്ര​ത്തി​ൽ ഉ​ള്ള ആ​ന​യ്ക്ക് ചെ​റി​യ രീ​തി​യി​ൽ കു​റു​മ്പ് ഉ​ള്ള​തു​കൊ​ണ്ട് എ​ഴു​ന്ന​ള്ളി​പ്പി​ന് ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും പാ​പ്പാ​ൻ അ​റി​യി​ച്ചു.
തു​ട​ർ​ന്ന് മ​റ്റൊ​രു ആ​ന​യെ കൊ​ണ്ടു​വ​രാ​ൻ തീ​രു​മാ​ന​മെ​ടു​ക്കു​ക​യാ​യി​രു​ന്നു. പെ​ട്ടെ​ന്നു​ള്ള തീ​രു​മാ​ന​മാ​യി​രു​ന്ന​തി​നാ​ൽ ആ​ന എ​ത്താ​ൻ അ​ര​മ​ണി​ക്കൂ​റോ​ളം വൈ​കി.
തി​രു​മ​ല ഭാ​ഗ​ത്തു​നി​ന്ന് ആ​യി​രു​ന്നു ആ​ന​യെ കൊ​ണ്ടു​വ​ന്ന​ത്. എ​ഴു​ന്നെ​ള്ളി​പ്പ് അ​ൽ​പ്പ സ​മ​യ​മെ​ങ്കി​ലും വൈ​കു​ന്ന​ത് പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്ന് ഭ​ക്ത​ർ അ​റി​യി​ച്ചു.
ആ​ന​യെ കൊ​ണ്ടു വ​രു​ന്ന​ത് വൈ​കി​യ​തോ​ടെ ക്ഷേ​ത്ര വി​ശ്വാ​സി​ക​ൾ ദേ​വ​സ്വം ഓ​ഫീ​സ​റു​മാ​യി വാ​ക്ക് ത​ർ​ക്കം ഉ​ണ്ടാ​വു​ക​യാ​യി​രു​ന്നു.