ന​ഗ​ര​ത്തി​ൽ ഇ​ന്നും നാ​ളെ​യും ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
Monday, February 24, 2020 11:43 PM IST
തി​രു​വ​ന​ന്ത​പു​രം : വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​ഘ​ടി​പ്പി​ക്കു​ന്ന 30 മ​ണി​ക്കൂ​ർ രാ​ജ്ഭ​വ​ൻ ഉ​പ​രോ​ധ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്നും നാ​ളെ​യും ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത​ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ബ​ൽ​റാം കു​മാ​ർ ഉ​പാ​ദ്ധ്യാ​യ അ​റി​യി​ച്ചു.
ഉ​പ​രോ​ധം ആ​രം​ഭി​ക്കു​ന്ന സ​മ​യം മു​ത​ൽ നാ​ളെ ഉ​ച്ച​യ്ക്ക് ര​ണ്ടു വ​രെ, വെ​ള്ള​യ​മ്പ​ലം ജം​ഗ്ഷ​ന് ചു​റ്റു​മു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ഗ​താ​ഗ​ത​കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ടാ​ൻ സാ​ദ്ധ്യ​ത​യു​ള്ള​തി​നാ​ൽ വെ​ള്ള​യ​മ്പ​ലം ജം​ഗ്ഷ​ൻ വ​ഴി​യു​ള്ള യാ​ത്ര ഒ​ഴി​വാ​ക്ക​ണം.
ഉ​പ​രോ​ധ​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ പ്ര​വ​ർ​ത്ത​ക​രു​മാ​യി ദേ​ശീ​യ​പാ​ത​യി​ൽ നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ക​ഴ​ക്കൂ​ട്ടം ബൈ​പ​സ് വ​ഴി ചാ​ക്ക​യി​ൽ നി​ന്നും തി​രി​ഞ്ഞ് പേ​ട്ട – ജ​ന​റ​ൽ ആ​ശു​പ​ത്രി – ആ​ശാ​ൻ സ്ക്വ​യ​ർ അ​ണ്ട​ർ​പാ​സ്‌​സേ​ജ് വ​ഴി​യി​ലൂ​ടെ ന​ന്ദാ​വ​ന​ത്ത് എ​ത്തി ആ​ളെ ഇ​റ​ക്കി​യ​ശേ​ഷം വാ​ഹ​ന​ങ്ങ​ൾ തി​രി​കെ അ​ണ്ട​ർ​പാ​സേ​ജ് വ​ഴി ഈ​ഞ്ച​യ്ക്ക​ൽ ബൈ​പാ​സി​ൽ എ​ത്തി കോ​വ​ളം റൂ​ട്ടി​ൽ റോ​ഡി​ന് ഇ​രു​വ​ശ​വു​മാ​യി പാ​ർ​ക്ക് ചെ​യ്യ​ണം.
വാ​ഹ​ന​ങ്ങ​ൾ വ​ഴി തി​രി​ച്ച് വി​ടു​ന്ന സ്ഥ​ല​ങ്ങ​ൾ
നെ​ടു​മ​ങ്ങാ​ട് ഭാ​ഗ​ത്ത് നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ പേ​രൂ​ർ​ക്ക​ട​യി​ൽ നി​ന്നും തി​രി​ഞ്ഞ് ശാ​സ്ത​മം​ഗ​ലം – ഇ​ട​പ്പ​ഴി​ഞ്ഞി – എ​സ് എംസി. – വ​ഴു​ത​ക്കാ​ട് വ​ഴി പോ​കണം.​
നെ​ടു​മ​ങ്ങാ​ട് – പേ​രൂ​ർ​ക്ക​ട – ശാ​സ്ത​മം​ഗ​ലം ഭാ​ഗ​ങ്ങ​ളി​ലേ​യ്ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ കോ​ർ​പ്പ​റേ​ഷ​ൻ ഓ​ഫീ​സി​ന് മു​ന്നി​ൽ നി​ന്നും തി​രി​ഞ്ഞ് ന​ന്ത​ൻ​കോ​ട് – ദേ​വ​സ്വം ബോ​ർ​ഡ് – ടി​ടി​സി വ​ഴി പോ​ക​ണം.
വ​ഴു​ത​ക്കാ​ട് നി​ന്നും വെ​ള​ള​യ​മ്പ​ലം, ക​വ​ടി​യാ​ർ, ശാ​സ്ത​മം​ഗ​ലം എ​ന്നീ ഭാ​ഗ​ങ്ങ​ളി​ലേ​യ്ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ ശ്രീ​മൂ​ലം ക്ല​ബി​ന് മു​ന്നി​ൽ നി​ന്നും തി​രി​ഞ്ഞ് ഇ​ട​പ്പ​ഴി​ഞ്ഞി – ശാ​സ്ത​മം​ഗ​ലം വ​ഴി പോ​ക​ണം.വ​ട്ടി​യൂ​ർ​ക്കാ​വ് – മ​രു​തം​കു​ഴി ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും ത​മ്പാ​നൂ​ർ, കി​ഴ​ക്കേ​ക്കോ​ട്ട ഭാ​ഗ​ങ്ങ​ളി​ലേ​യ്ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ കൊ​ച്ചാ​ർ റോ​ഡി​ൽ നി​ന്നും തി​രി​ഞ്ഞ് ഇ​ട​പ്പ​ഴി​ഞ്ഞി വ​ഴി പോ​ക​ണം.
നോ ​പാ​ർ​ക്കിം​ഗ്
സ്ഥ​ല​ങ്ങ​ൾ
മ്യൂ​സി​യം – ക​ന​ക​ന​ഗ​ർ റോ​ഡ് ,മ്യൂ​സി​യം – ന​ന്ദാ​വ​നം – ബേ​ക്ക​റി റോ​ഡ് ,മ്യൂ​സി​യം – കെ​ൽ​ട്രോ​ൺ മാ​ന​വീ​യം – ആ​ൽ​ത്ത​റ – വെ​ള​ള​യ​മ്പ​ലം വ​രെ​യു​ള​ള റോ​ഡ്ഉ​പ​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​രു​ന്ന എ​ല്ലാ വാ​ഹ​ന​ങ്ങ​ളും ഗ​താ​ഗ​ത ത​ട​സം കൂ​ടാ​തെ അ​വ​ർ​ക്ക് പോ​കേ​ണ്ട സ്ഥ​ല​ങ്ങ​ൾ​ക്ക് അ​നു​വ​ദി​ച്ചി​ട്ടു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ മാ​ത്രം പാ​ർ​ക്ക് ചെ​യ്യ​ണം. റോ​ഡി​ന് സ​മാ​ന്ത​ര​മാ​യി ഗ​താ​ഗ​ത ത​ട​സം ഉ​ണ്ടാ​ക്കു​ന്ന രീ​തി​യി​ലോ മ​റ്റ് വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു​പോ​കു​ന്ന​തി​ന് ത​ട​സം ഉ​ണ്ടാ​ക്കു​ന്ന രീ​തി​യി​ലോ പാ​ർ​ക്ക് ചെ​യ്യാ​ൻ പാ​ടി​ല്ല.
പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ ഡ്രൈ​വ​റോ ക്ലീ​ന​റോ ഉ​ണ്ടാ​യി​രിക്കണം.
​വാ​ഹ​ന​ങ്ങ​ൾ പൂ​ട്ടി​യി​ട്ട് പോ​കു​ന്ന അ​വ​സ​ര​ങ്ങ​ളി​ൽ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​യാ​ളു​ടെ ഫോ​ൺ ന​മ്പ​ർ വ്യ​ക്ത​മാ​യി കാ​ണു​ന്ന രീ​തി​യി​ൽ വാ​ഹ​ന​ങ്ങ​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്ക​ണം. ട്രാ​ഫി​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ടപ​രാ​തി​ക​ളും നി​ർ​ദേ​ശ​ങ്ങ​ക്കും. ഫോൺ:04712558731, 04712558732, 1099 .