മ​ദ്യ​പി​ച്ച് യു​വാ​വ് ഓ​ടി​ച്ച​കാ​ർ വ​ഴി​യാ​ത്ര​ക്കാ​ര​ന്‍റെ കാ​ലി​ൽ കൂ​ടി ക​യ​റി
Monday, February 24, 2020 11:43 PM IST
വി​ഴി​ഞ്ഞം: മ​ദ്യ​പി​ച്ച് യു​വാ​വ് ഓ​ടി​ച്ച​കാ​ർ നി​യ​ന്ത്ര​ണം​തെ​റ്റി വ​ഴി​യാ​ത്ര​ക്കാ​ര​ന്‍റെ കാ​ലി​ൽ കൂ​ടി ക​യ​റി​യി​റ​ങ്ങി.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ ച​പ്പാ​ത്ത് ജം​ഗ​ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​ല്ലു​വി​ള പു​തി​യ​തു​റ സ്വ​ദേ​ശി ജോ​ർ​ജ് (30) നെ ​വി​ഴി​ഞ്ഞം പോ​ലീ​സ് പി​ടി​കൂ​ടി.​പു​ല്ലു​വി​ള​യി​ൽ നി​ന്ന് വി​ഴി​ഞ്ഞ​ത്തേ​ക്ക് അ​പ​ക​ട​ക​ര​മാ​യി ഓ​ടി​ച്ചു​വ​രു​ക​യാ​യി​രു​ന്ന ഹൂ​ണ്ടാ​യ് കാ​ർ നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ട് ര​ണ്ട് ബൈ​ക്കു​ക​ളി​യാ​യി യു​വാ​ക്ക​ൾ പു​റ​കെ​യെ​ത്തി​യി​രു​ന്നു.ച​പ്പാ​ത്ത് ജം​ഗ​ഷ​നി​ൽ നി​ന്ന് അ​ടി​മ​ല​ത്തു​റ​യി​ലേ​ക്ക് തി​രി​ഞ്ഞ കാ​റി​നെ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ത​ട​ഞ്ഞു നി​ർ​ത്തി. ഇ​തി​നി​ട​യി​ൽ കാ​ർ നി​യ​ന്ത്ര​ണം​തെ​റ്റി വ​ഴി​യാ​ത്ര​ക്കാ​ര​നാ​യ​പെ​രി​ങ്ങ​മ്മ​ല സ്വ​ദേ​ശി ദി​ലീ​ഷ് മോ​ൻ (42) ന്‍റെ കാ​ലി​ൽ കൂ​ടി ക​യ​റി​യി​റ​ങ്ങി. ര​ണ്ട് കാ​ലി​നും പ​രി​ക്കേ​റ്റ ദി​ലീ​ഷ് മോ​നെ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​കാ​ർ ഓ​ടി​ച്ചി​രു​ന്ന ജോ​ർ​ജി​നെ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക്ക് ശേ​ഷം സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു. നെ​ടു​മ​ങ്ങാ​ട് സ​ർ​വേ ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര​നാ​ണ്പ​രി​ക്കേ​റ്റ ദി​ലീ​ഷ്.