നോ​ർ​ക്ക ഇ​ട​പെ​ട​ൽ: സൗ​ദി​യി​ലെ മ​ണ​ലാ​ര​ണ്യ​ത്തി​ൽ നി​ന്ന് അ​ദ്വൈ​തി​ന് മോ​ച​നം
Monday, February 24, 2020 11:43 PM IST
തി​രു​വ​ന​ന്ത​പു​രം: സ്പോ​ൺ​സ​റു​ടെ ച​തി​യി​ൽ​പ്പെ​ട്ട് സൗ​ദി അ​റേ​ബ്യ​യി​ലെ മ​ണ​ലാ​ര​ണ്യ​ത്തി​ൽ അ​ക​പ്പെ​ട്ട വി​തു​ര കൊ​പ്പം വി​ഷ്ണു വി​ഹാ​റി​ൽ വി. ​അ​ദ്വൈ​തി​നെ നോ​ർ​ക്ക​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ നാ​ട്ടി​ലെ​ത്തി​ച്ചു. സ​ഹൃ​ത്ത് മു​ഖേ​ന ല​ഭി​ച്ച ഡ്രൈ​വ​ർ വി​സ​യി​ലാ​ണ് അ​ദ്വൈ​ത് കു​വൈ​റ്റി​ലെ​ത്തി​യ​ത്. സ്പോ​ൺ​സ​റു​ടെ വാ​ഹ​ന​ങ്ങ​ൾ ഒാടിക്കുക​യാ​യി​രു​ന്നു ജോ​ലി.

പി​ന്നീ​ട് അ​ദ്വൈ​ത് സ്പോ​ൺ​സ​റു​ടെ റി​യാ​ദി​ലെ ഫാ​മി​ൽ ഒ​ട്ട​ക​ത്തേ​യും, ആ​ടു​ക​ളേ​യും മേ​യ്ക്കാ​നു​ള്ള ജോ​ലി​ക്കാ​യി സൗ​ദി​യി​ലെ​ത്തി. മ​ണ​ലാ​ര​ണ്യ​ത്തി​ലെ ടെ​ന്‍റി​ൽ കു​ടി​വെ​ള്ള​മോ, ന​ല്ല ഭ​ക്ഷ​ണ​മോ ഇ​ല്ലാ​തെ ര​ണ്ട് മാ​സ​ത്തോ​ളം അ​ദ്വൈ​തി​ന് ക​ഴി​യേ​ണ്ടി​വ​ന്നു.

ഗൂ​ഗി​ൾ​മാ​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​ദ്വൈ​തി​നെ മ​ണ​ലാ​ര​ണ്യ​ത്തി​ൽ നി​ന്നും ക​ണ്ടെ​ത്താ​നാ​യ​ത്. അ​ദ്വൈ​തി​ന്‍റെ പി​താ​വ് നോ​ർ​ക്ക റൂ​ട്ട്സി​ന് ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് നോ​ർ​ക്ക അ​ധി​കൃ​ത​ർ സൗ​ദി​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യു​മാ​യി ബ​ന്ധ​പെ​ടു​ക​യും നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു. നോ​ർ​ക്ക റൂ​ട്ട്സ് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ കെ. ​ഹ​രി​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി ദ​മാ​മി​ലെ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​നാ​യ നാ​സ് ഷൗ​ക്ക​ത്ത​ലി​യു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് നോ​ർ​ക്ക റൂ​ട്ട്സ് അ​ദ്വൈ​തി​ന് വി​മാ​ന ടി​ക്ക​റ്റ് എ​ടു​ത്ത് ന​ൽ​കു​ക​യാ​യി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ അ​ദ്വൈ​തി​നെ നോ​ർ​ക്ക റൂ​ട്ട്സ് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ എ​ൻ. വി. ​മ​ത്താ​യി, പ​ബ്ലി​ക്ക് റി​ലേ​ഷ​ൻ ഓ​ഫീ​സ​ർ​ഡോ. സി. ​വേ​ണു​ഗോ​പാ​ൽ, അ​ദ്വൈ​തി​ന്‍റെ പി​താ​വ് എ​സ്. ആ​ർ. വേ​ണു​കു​മാ​ർ, എ​ന്നി​വ​ർ സ്വീ​ക​രി​ച്ചു. ര​ക്ഷി​ച്ച​തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​രി​നും നോ​ർ​ക്ക​യ്ക്കുംഅ​ദ്വൈ​ത്ന​ന്ദിപ​റ​ഞ്ഞു.