ദേ​ശീ​യ​ വി​രവി​മു​ക്ത ദി​നാ​ച​ര​ണം : ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം വ​ട്ടി​യൂ​ർ​ക്കാ​വ് ഗ​വ.​എ​ൽ​പി​എ​സി​ൽ
Monday, February 24, 2020 11:43 PM IST
തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ​ വി​ര വ​മു​ക്ത ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് വ​ട്ടി​യൂ​ർ​ക്കാ​വ് ഗ​വ. എ​ൽ​പി​എ​സി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​കെ. മ​ധു നി​ർ​വ​ഹി​ക്കും. ഒ​ന്ന് മു​ത​ൽ പ​ത്തൊ​ൻ​പ​ത് വ​യ​സ്‌ വ​രെ​യു​ള്ള​വ​ർ​ക്കാ​ണ് ഇ​ന്ന് വി​ര​വി​മു​ക്ത ഗു​ളി​ക​യാ​യ ആ​ൽ​ബെ​ന്‍റ​സോ​ൾ ന​ൽ​കു​ന്ന​ത്. ആ​രോ​ഗ്യ​വ​കു​പ്പ്, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ്, ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ വ​കു​പ്പ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
ഒ​രു വ​യ​സ്‌ മു​ത​ൽ ര​ണ്ട് വ​യ​സ്‌​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് 400 മി​ല്ലി​ഗ്രാം ഗു​ളി​ക​യു​ടെ പ​കു​തി​യും (200 എം​ജി) ര​ണ്ട് വ​യ​സ് മു​ത​ൽ 19 വ​യ​സ്‌ വ​രെ​യു​ള്ള​വ​ർ​ക്ക് 400 മി​ല്ലി​ഗ്രാ​മി​ന്‍റെ ഒ​രു ഗു​ളി​ക​യും ന​ൽ​കും. ഉ​ച്ച ഭ​ക്ഷ​ണ​ത്തി​നു​ശേ​ഷം ച​വ​ച്ച​ര​ച്ചാ​ണ് ഗു​ളി​ക ക​ഴി​ക്കേ​ണ്ട​ത്. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ സ്കൂ​ളു​ക​ളി​ൽ അ​ധ്യാ​പ​ക​രും അ​ങ്ക​ണ​വാ​ടി​ക​ളി​ൽ അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ​മാ​രും പ്ലേ ​സ്കൂ​ൾ ,ഡേ ​കെ​യ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​താ​തു ടീ​ച്ച​ർ​മാ​രും ഗു​ളി​ക കു​ട്ടി​ക​ൾ​ക്ക് ന​ൽ​കും.
സ്കൂ​ളു​ക​ളി​ലും അ​ങ്ക​ണ​വാ​ടി​ക​ളി​ലും ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത കു​ട്ടി​ക​ളെ ആ​ശ പ്ര​വ​ർ​ത്ത​ക​ർ ക​ണ്ടെ​ത്തി മ​രു​ന്ന് ന​ൽ​കും. എ​ന്തെ​ങ്കി​ലും അ​സു​ഖ​മു​ള്ള കു​ട്ടി​ക​ളെ​യും സ്ഥി​ര​മാ​യി മ​രു​ന്ന് ക​ഴി​ക്കു​ന്ന​വ​രെ​യും ഒ​രു വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ​യും പ​രി​പാ​ടി​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​പി. പി. ​പ്രീ​ത അ​റി​യി​ച്ച് . ഇ​ന്ന് ഗു​ളി​ക ക​ഴി​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക് സ​മ്പൂ​ർ​ണ വി​ര വി​മു​ക്ത ദി​ന​മാ​യ മാ​ർ​ച്ച് മൂ​ന്നി​ന് ആ​ൽ​ബെ​ന്‍റ​സോ​ൾ ന​ൽ​കും.