പേ​രൂ​ര്‍​ക്ക​ട മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തെ മെ​ന്‍റ​ല്‍ ഹെ​ല്‍​ത്ത് റി​സ​ര്‍​ച്ച് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടാ​ക്കും: കെ.​കെ.ശൈ​ല​ജ
Monday, February 24, 2020 11:43 PM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ 150-ാം വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ പ​ദ്ധ​തി​ക​ള്‍​ക്ക് തു​ട​ക്ക​മാ​യി.
ഒ​രു വ​ര്‍​ഷം നീ​ണ്ടു നി​ല്‍​ക്കു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​യു​ടെ ആ​ലോ​ച​ന, കു​ടും​ബ​ശ്രീ യൂ​ണി​റ്റി​ന്‍റെ കീ​ഴി​ല്‍ ത​യാ​റാ​ക്കി​യ തു​ണി​സ​ഞ്ചി നി​ര്‍​മാ​ണ യൂ​ണി​റ്റ്, സോ​ഷ്യ​ല്‍ സെ​ക്യൂ​രി​റ്റി മി​ഷ​നി​ല്‍ നി​ന്നും ല​ഭി​ച്ച 20 ച​ര്‍​ക്ക​ക​ള്‍ എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി കെ.​കെ. ശൈ​ല​ജ നി​ര്‍​വ​ഹി​ച്ചു. അ​ന്തേ​വാ​സി​ക​ള്‍​ക്കാ​യി സ​ര്‍​ക്കാ​ര്‍ എ​ല്ലാ വ​ര്‍​ഷ​വും ന​ട​ത്തി​വ​രു​ന്ന സ്നേ​ഹ​സ​ദ്യ​യും ഇ​തോ​ടൊ​പ്പം സം​ഘ​ടി​പ്പി​ച്ചു.
ശാ​രീ​രി​കാ​രോ​ഗ്യം പോ​ലെ മാ​ന​സി​കാ​രോ​ഗ്യ​ത്തി​നും സ​ര്‍​ക്കാ​ര്‍ വ​ള​രെ​യ​ധി​കം പ്രാ​ധാ​ന്യം ന​ല്‍​കു​ന്നു​ണ്ടെ​ന്ന് മ​ന്ത്രി ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ല്‍ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ മാ​ന​സി​കാ​രോ​ഗ്യ ചി​കി​ത്സാ​രം​ഗ​ത്ത് അ​ഭി​മാ​നാ​ര്‍​ഹ​മാ​യ നേ​ട്ടം കൈ​വ​രി​ച്ച പേ​രൂ​ര്‍​ക്ക​ട മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്രം 150 വ​ര്‍​ഷം പൂ​ര്‍​ത്തീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണ്.
ഈ ​മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നാ​യി സ​ര്‍​ക്കാ​ര്‍ വി​വി​ധ പ​ദ്ധ​തി​ക​ളാ​ണ് ആ​വി​ഷ്ക്ക​രി​ച്ച് ന​ട​പ്പി​ലാ​ക്കി വ​രു​ന്ന​ത്. പേ​രൂ​ര്‍​ക്ക​ട മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തെ മെ​ന്‍റ​ല്‍ ഹെ​ല്‍​ത്ത് റി​സ​ര്‍​ച്ച് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടാ​ക്കി മാ​റ്റാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് സ​ര്‍​ക്കാ​രെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
വി.​കെ. പ്ര​ശാ​ന്ത് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ സ​ബ് ജ​ഡ്ജ് എ. ​ജൂ​ബി​യ, ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ആ​ര്‍. എ​ല്‍. സ​രി​ത, അ​ഡീ​ഷ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​ബി​ന്ദു മോ​ഹ​ന്‍, കൗ​ണ്‍​സി​ല​ര്‍ പി.​എ​സ്. അ​നി​ല്‍ കു​മാ​ര്‍, മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്രം സൂ​പ്ര​ണ്ട് ഡോ. ​എ​ല്‍. അ​നി​ല്‍ കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.