നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ക​ട​യി​ലേ​യ്ക്ക് ഇ​ടി​ച്ചു ക​യ​റി
Wednesday, February 26, 2020 12:36 AM IST
വെ​ഞ്ഞാ​റ​മൂ​ട്: നി​യ​ന്ത്ര​ണം വി​ട്ട കാ​ർ റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്യ്തി​രു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ച ശേ​ഷം ക​ട​യി​ലേ​യ്ക്ക് ഇ​ടി​ച്ചു ക​യ​റി. ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ഞ്ചി​ന് സം​സ്ഥാ​ന പാ​ത​യി​ൽ വ​യ്യേ​റ്റ് ജം​ഗ്ഷ​ന് സ​മീ​പ​ത്തു​വ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.

‌ കോ​ട്ട​യ​ത്തു​നി​ന്നും ആ​ര്യാ​നാ​ട്ടെ​യ്ക്ക് വ​രു​ക​യാ​യി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. നി​യ​ന്ത്ര​ണ വി​ട്ട കാ​ർ റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ക​യാ​യി​രു​ന്ന മി​നി​ലോ​റി​യി​ലും, സ്കൂ​ട്ട​റി​ലും, ബൈ​ക്കി​ലും ഇ​ടി​ച്ച​ശേ​ഷം സ​മീ​പ​ത്തെ റോ​സ് അ​ലൂ​മി​നി​യം ഷോ​പ്പി​ലേ​യ്ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ സ്കൂ​ട്ട​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ അ​ഞ്ചു പേ​ർ വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ആ​ർ​ക്കും പ​രി​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​കാം അ​പ​ക​ട കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.