ഉ​ത്സ​വം മാ​ർ​ച്ച് ര​ണ്ടു മു​ത​ൽ
Wednesday, February 26, 2020 12:39 AM IST
പാ​ലോ​ട്: കു​ന്നി​ൽ ശ്രീ​മേ​ലാം​കോ​ട് ശി​വ​ക്ഷേ​ത്രം മ​ക​യി​രം തി​രു​നാ​ൾ പൊ​ങ്കാ​ല മ​ഹോ​ത്സ​വം മാ​ർ​ച്ച് ര​ണ്ടു മു​ത​ൽ നാ​ലു വ​രെ ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
മാ​ർ​ച്ച് ര​ണ്ടി​ന് രാ​വി​ലെ അ​ഞ്ചി​ന് നി​ർ​മാ​ല്യം, ആ​റി​ന് മ​ഹാ​ഗ​ണ​പ​തി ഹോ​മം, 6.30 ന് ​ഉ​ഷ​പൂ​ജ, ഒ​ന്പ​തി​ന് നാ​ഗ​ർ പൂ​ജ.9.30 മു​ത​ൽ ഭാ​ഗ​വ​ത പാ​രാ​യ​ണം. വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ ക​ള​മെ​ഴു​തി ഭ​ഗ​വ​തി സേ​വ​യും സ​മൂ​ഹ സ​ർ​വൈ​ശ്വ​ര്യ പൂ​ജ​യും. 6.30ന് ​ദീ​പാ​രാ​ധ​ന, രാ​ത്രി ഒ​ന്പ​തി​ന് മം​ഗ​ള​പൂ​ജ .
മാ​ർ​ച്ച് മൂ​ന്നി​ന് പ​തി​വ് ക്ഷേ​ത്ര ച​ട​ങ്ങു​ക​ൾ​ക്ക് പു​റ​മെ ഉ​ച്ച​യ്ക്ക് 12ന് ​ഉ​ത്സ​വ​സ​ദ്യ, രാ​ത്രി ഏ​ഴി​ന് സാം​സ്കാ​രി​ക സ​മ്മേ​ള​നം. പി.​മ​ണി​ക​ണ്ഠ​ൻ നാ​യ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗം സ്വാ​മി യോ​ഗ​വ്ര​താ​ന​ന്ദ മ​ഹാ​രാ​ജ് ഉ​ദ്ഘാ​നം ചെ​യ്യും.​ഫാ. സു​ജി​ത്ത് ജോ​ൺ ചേ​ല​ക്കാ​ട്, ജ​നാ​ബ് നി​ഹാ​സ് എ​സ്. ക​ട​യ്ക്ക​ൽ എ​ന്നി​വ​ർ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും.​രാ​ത്രി എ​ട്ടി ന് ​സ്റ്റേ​ജ് ഷോ .​മാ​ർ​ച്ച് നാ​ലി​ന് പ​തി​വ് ക്ഷേ​ത്ര ച​ട​ങ്ങു​ക​ൾ​ക്ക് പു​റ​മെ പ്ര​ഭാ​ത​ഭാ​ഷ​ണം, 7.15ന് ​നി​റ​മാ​ല, എ​ട്ടി​ന് മു​ത​ൽ പൊ​ങ്കാ​ല. വൈ​കു​ന്നേ​രം ആ​റി​ന് നെ​യ്യാ​ണ്ടി​മേ​ളം, 6.15ന് ​ദീ​പാ​രാ​ധ​ന, 6.30ന് ​സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര ചി​പ്പ​ൻ​ചി​റ ജം​ഗ്ഷ​നി​ൽ നി​ന്നും ആ​രം​ഭി​ച്ച് ക്ഷേ​ത്ര​സ​ന്നി​ധി​യി​ൽ എ​ത്തി​ച്ചേ​രും. രാ​ത്രി 8.30 ന് ​താ​ല​പ്പൊ​ലി ,തേ​ര് വി​ള​ക്ക് ഉ​രു​ൾ നേ​ർ​ച്ച, ഒ​ന്പ​തി​ന് അ​ത്താ​ഴ​പൂ​ജ.9.30 ന് ​നാ​ട​കം.12 ന് ​മം​ഗ​ള പൂ​ജ തു​ട​ർ​ന് പൂ​ത്തി​രി മേ​ളം.