കേ​ര​ള​ത്തി​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ സ്വ​യംപ​ര്യാ​പ്ത​മാ​കു​ന്നു: മ​ന്ത്രി കെ.​ടി. ജ​ലീ​ൽ
Wednesday, February 26, 2020 12:39 AM IST
നെ​ടു​മ​ങ്ങാ​ട്: കേ​ര​ള​ത്തി​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ സ്വ​യം പ​ര്യാ​പ്ത​മാ​കു​യാ​ണെ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി കെ.​ടി. ജ​ലീ​ൽ.
​നെ​ടു​മ​ങ്ങാ​ട്ഗ​വ. പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ന്‍റെ മൂ​ന്നാം നി​ല​യു​ടെ നി​ർ​മാ​ണ ഉ​ദ്ഘാ​ട​ന​വും വ​ർ​ക്ക് ഷോ​പ് മ​ന്ദി​ര​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​ന​വും ലാം​ഗ്വേ​ജ് ലാ​ബി​ന്‍റെ ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം .
പോ​ളി ടെ​ക്നി​ക്കു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യാ​ണ് വി​നി​യോ​ഗി​ച്ചു വ​രു​ന്ന​ത് .
ത​ൽ​ക്കാ​ല​ത്തേ​ക്ക് പ​ഠി​ക്കാ​നു​ള്ള വേ​ദി​യാ​ക്കി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളെ മാ​റ്റ​രു​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു .
ഒ​രു കോ​ഴ്സി​ന് ചേ​ർ​ന്നാ​ൽ അ​ത് പൂ​ർ​ത്തി​യാ​ക്ക​ണം .പ​കു​തി വ​ച്ച് നി​ർ​ത്തി പോ​കു​ന്ന​ത് മ​റ്റൊ​രു കു​ട്ടി​യു​ടെ അ​വ​സ​രം നി​ഷേ​ധി​ക്ക​ലാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു .
സി ​ദി​വാ​ക​ര​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ അ​ടൂ​ർ പ്ര​കാ​ശ് എം ​പി ,ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ചെ​റ്റ​ച്ച​ൽ സ​ഹ​ദേ​വ​ൻ വി​വി​ധ ജ​ന​പ്ര​തി​നി​ധി​ക​ൾ തുടങ്ങിയവർ പ്ര​സം​ഗി​ച്ചു.