കേ​ര​ള​ത്തി​ലെ ആ​ദ്യ സി​എ​സ്‌​സി ആ​ധാ​ർ സേ​വാ കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, February 26, 2020 12:40 AM IST
തി​രു​വ​ന​ന്ത​പു​രം : കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ സ​ന്പൂ​ർ​ണ ആ​ധാ​ർ സേ​വാ കേ​ന്ദ്രം (എ​എ​സ്കെ) പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ഹോ​സ്പി​റ്റ​ൽ ജം​ഗ്ഷ​ന് സ​മീ​പം, കോ​ണ്‍​വെ​ന്‍റ് റോ​ഡി​ലു​ള്ള ദീ​പ ആ​ർ​ക്കേ​ഡി​ൽ ഇ-​ഗ​വേ​ണ​ൻ​സ് കോ​മ​ണ്‍ സ​ർ​വീ​സ് സെ​ന്‍റ​ർ സ്റ്റേ​റ്റ് ഹെ​ഡ് വി​നോ​ദ് കു​ര്യാ​ക്കോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ണീ​ക് ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യാ (യു​ഐ​ഡി​എ​ഐ) പ്രൊ​ജ​ക്ട് മാ​നേ​ജ​ർ വി​മ​ൽ ജി​യോ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
എ​ല്ലാ ആ​ധാ​ർ സേ​വ​ന​ങ്ങ​ളും എ​ല്ലാ പ്ര​വ​ർ​ത്തി ദി​വ​സ​ങ്ങ​ളി​ലും ആ​ധാ​ർ സേ​വാ കേ​ന്ദ്രം വ​ഴി ല​ഭ്യ​മാ​കു​മെ​ന്ന് വി​നോ​ദ് കു​ര്യാ​ക്കോ​സ് പ​റ​ഞ്ഞു. പൊ​തു​ജ​ന​ങ്ങ​ൾ​ക്കു ആ​ധാ​ർ സേ​വാ കേ​ന്ദ്രം നേ​രി​ട്ട് സ​ന്ദ​ർ​ശി​ച്ചോ യു​ഐ​ഡി​എ​ഐ പോ​ർ​ട്ട​ലാ​യ https://ask.uidai.gov.in/#/ ര​ജി​സ്റ്റ​ർ ചെ​യ്ത് സേ​വ​ങ്ങ​ൾ ല​ഭ്യ​മാ​വും. ഓ​ണ്‍​ലൈ​ൻ വ​ഴി ഡൗ​ണ്‍​ലോ​ഡ് ചെ​യ്തെ​ടു​ക്കു​ന്ന നി​ർ​ദ്ദി​ഷ്ട ഫോ​മു​മാ​യി ഓ​ഫീ​സി​ലെ​ത്തി​യാ​ൽ ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ വേ​ണ്ട സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​കും. ഇ​ത്ത​ര​ത്തി​ൽ ആ​ധാ​ർ എ​ൻ​റോ​ൾ​മെ​ന്‍റ് മു​തി​ർ​ന്ന​വ​ർ​ക്കും കു​ട്ടി​ക​ൾ​ക്കും തി​ക​ച്ചും സൗ​ജ​ന്യ​മാ​ണ്. ക​ള​ഞ്ഞു​പോ​യ ആ​ധാ​ർ​ഡ് കാ​ർ​ഡ് വീ​ണ്ട ും ല​ഭ്യ​മാ​ക്കു​ന്ന​തും, കു​ട്ടി​ക​ൾ​ക്ക് അ​ഞ്ചാം വ​യ​സ്‌​സി​ലും പ​തി​ന​ഞ്ചാം വ​യ​സ്‌​സി​ലും പു​തു​ക്കു​ന്ന​തും സൗ​ജ​ന്യ​മാ​ണ്. എ​ന്നാ​ൽ മൊ​ബൈ​ൽ ന​ന്പ​ർ മാ​റ്റ​ൽ, വി​ലാ​സം മാ​റ്റ​ൽ, ഫോ​ട്ടോ പു​തു​ക്ക​ൽ, വി​ര​ല​ട​യാ​ളം പു​തു​ക്ക​ൽ തു​ട​ങ്ങി​യ ബ​യോ​മെ​ട്രി​ക് അ​പ്ഡേ​റ്റിം​ഗി​നും മ​റ്റും യു​ഐ​ഡി​എ​ഐ മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ക്കും ഫീ​സ് ഈ​ടാ​ക്കും. ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ഐ​ടി മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള സി​എ​സ്‌​സി ഇ-​ഗ​വേ​ണ​ൻ​സ് സ​ർ​വീ​സ​സി​ന്‍റെ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഈ ​കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്.