കാഴ്ചയുടെ വിസ്മയം ഒരുക്കി കന്നുകാലി പ്ര​ദ​ർ​ശ​നം
Wednesday, February 26, 2020 12:40 AM IST
സ്വ​ന്തം​ലേ​ഖ​ക​ൻ
തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​യി​ലെ വി​വി​ധ ഡ​യ​റി​ക​ളു​ടെ വൈ​വി​ധ്യ​മാ​ർ​ന്ന പാ​ൽ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വ​ന്പി​ച്ച​ശ്രേ​ണി​യു​മാ​യി നി​ശാ​ഗ​ന്ധി​യി​ൽ കേ​ര​ള ഡെ​യ​റി എ​ക്സ്പോ​ക്കു തു​ട​ക്ക​മാ​യി. മി​ൽ​മ​യു​ടെ മൂ​ന്നു മേ​ഖ​ലാ യൂ​ണി​യ​നു​ക​ൾ, സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളാ​യ മി​ൽ​ക്കോ, ക്ഷീ​ര എ​ന്നി​വ​യും മു​ര​ളി​യ, ഗു​ജ​റാ​ത്തി​ലെ അ​മു​ൽ, ത​മി​ഴ് നാ​ട്ടി​ലെ ആ​വി​ൽ തു​ട​ങ്ങി വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളാ​ണ് പ്ര​ദ​ർ​ശ​ന​വും വി​ല്പ​ന​യു​മാ​യി എ​ത്തി​യ​ത്.​വേ​ന​ൽ​കാ​ല​മാ​യ​തി​നാ​ൽ വി​വി​ധ​യി​നം ഐ​സ്ക്രീം ക​ച്ച​വ​ട​മാ​ണ് പൊ​ടി​പൊ​ടി​ക്കു​ന്ന​ത്. വി​വി​ധ സം​ഘ​ങ്ങ​ളു​ടെ പാ​ൽ​പൊ​ടി​യും പാ​ൽ​പേ​ട​യും പാ​ൽ ഉ​ത്പ​ന്ന​ങ്ങ​ളും സ്റ്റാ​ളു​ക​ളി​ൽ വി​ൽ​ക്കു​ണ്ട്.പാ​ൽ ഉ​ത്പാ​ദ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ മെ​ഷി​ന​റി​ക​ൾ ക്ഷീ​ര​സ​ഹ​കാ​രി​ക​ൾ​ക്ക് പ​രി​ച​യ​പ്പെ​ടാ​ൻ അ​വ​സ​രം​കൂ​ടി​യാ​ണി​ത്. വി​വി​ധ​ത​രം പാ​ക്കിം​ഗ് യ​ന്ത്ര​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.
കാ​ലി​ക​ൾ​ക്കു​ണ്ടാ​കു​ന്ന രോ​ഗ​ങ്ങ​ൾ​ക്ക് ആ​യൂ​ർ​വേ​ദ മ​രു​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​ണ് കോ​ഴി​ക്കോ​ട് മി​ൽ​മ മേ​ഖ​ലാ യൂ​ണി​യ​ൻ എ​ത്തി​യ​ത്. പ​ശു​വി​ന് അ​സു​ഖം വ​ന്നാ​ൽ ആ​ന്‍റി​ബ​യോ​ട്ടി​ക് ന​ൽ​കു​ന്ന​ത് പാ​ലി​ന് ദോ​ഷം ചെ​യ്യും. പ​ക​ര​മാ​യി ആ​യൂ​ർ​വേ​ദം പ​രി​ച​യ​പ്പെ​ടു​ത്തു​ക​യാ​ണ് സ്റ്റാ​ളി​ൽ ചെ​യ്യു​ന്ന​ത്.​ഇ​തി​നു പു​റ​മേ വി​വി​ധ​യി​നം കാ​ലി​ത്തീ​റ്റ​ക​ളും കോ​ഴി​ത്തീ​റ്റ​ക​ളേ​യും ഫു​ഡ് സ​പ്ലി​മെ​ന്‍റു​ക​ളേ​യും പ​രി​ച​യ​പ്പെ​ടു​ത്തു​ന്നു.​നാ​ട​ൻ പ​ശു​വി​ൽ നി​ന്ന് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വി​വി​ധ ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി കേ​ര​ള​ത്തി​ന​ക​ത്തെ​യും പു​റ​ത്തേ​യും സ്ഥാ​പ​ന​ങ്ങ​ൾ സ്റ്റാ​ളു​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്.ച​ക്ക, ഇ​ള​നീ​ർ, ത​ണ്ണ​മ​ത്ത​ൻ, ഗോ​ത​ന്പ്, മാ​ന്പ​ഴം, സ​പ്പോ​ട്ട തു​ട​ങ്ങി​യ​വ ചേ​ർ​ത്തു നി​ർ​മി​ച്ച ഹ​ൽ​വ​യു​മാ​യാ​ണ് കോ​ഴി​ക്കോ​ട​ൻ ഹ​ൽ​വ സ്റ്റാ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കി​ലോ​യ്ക്ക് 300 മു​ത​ൽ 400 രൂ​പ​വ​രെ​യാ​ണ് വി​ല.​ മൃ​ഗ​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന സ്റ്റാ​ളി​ൽ പ​ശു, കു​തി​ര, നാ​യ തു​ട​ങ്ങി​യ​വും വി​വി​ധ പ​ക്ഷി​യി​ന​ങ്ങ​ളു​മു​ണ്ട്.​നാ​ട​ൻ പ​ശു​വി​ന​ങ്ങ​ളാ​ണ് ഒ​രി​ട​ത്ത് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ഗു​ജ​റാ​ത്തി​ൽ നി​ന്നു​ള്ള കാ​ങ്ക്റ​ജ്, ഗി​ർ എ​ന്നി​വ​യും കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള വെ​ച്ചൂ​ർ, കാ​സ​ർ​ഗോ​ഡ് ഡാ​ർ​ഫ്, തി​രു​വി​ല്വാ​മ​ല ഡാ​ർ​ഫ്, ഷൊ​ർ​ണൂ​രി​ൽ നി​ന്നു​ള്ള അ​ന​ങ്ങ​ൻ​മ​ല, പാ​ക്കി​സ്ഥാ​നി​ൽ നി​ന്നു​ള്ള ചു​വ​ന്ന സി​ന്ധി എ​ന്നി​വ​യു​മു​ണ്ട്. ഒ​ട്ട​കം, കു​തി​ര, ആ​ട്, ഉ​ടു​ന്പ് എ​ന്നി​വ​യും കാ​ണി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്നു. വി​വി​ധ​യി​നം ത​ത്ത​ക​ൾ, മു​യ​ൽ, കു​രു​വി​ക​ൾ എ​ന്നി​വ​യു​മാ​യി പ​ക്ഷി​ക​ളു​ടെ വി​പു​ല​മാ​യ ശേ​ഖ​ര​വു​മു​ണ്ട്.പ്ര​ദ​ർ​ശ​നം വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം സ​മാ​പി​ക്കും.തെ​ര​ഞ്ഞെ​ടു​ത്ത 3000 ഓ​ളം ക്ഷീ​ര ക​ർ​ഷ​ക​ർ, മൃ​ഗ​സം​ര​ക്ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ന്നു.