പ്ര​ഭാ​ത സ​വാ​രി​ക്കി​ട​യി​ൽ കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു
Wednesday, February 26, 2020 12:41 AM IST
ക​ല്ല​റ: പ്ര​ഭാ​ത സ​വാ​രി ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​ര​ൻ കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു. ക​ല്ല​റ പ​ര​പ്പി​ൽ ന​ന്ദ​ന​ത്തി​ൽ ബി.​ഹ​രി (43)യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ വീ​ടി​നു സ​മീ​പം കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ച​ത്. ഭാ​ര്യ: ശാ​രി. മ​ക്ക​ൾ: ഹ​രി​ന​ന്ദ​ന, ദേ​വ​ന​ന്ദ. സ​ഞ്ച​യ​നം ശ​നി​യാ​ഴ്ച രാ​വി​ലെ 8.30ന്.