നോ​മ്പു​കാ​ലം ജീ​വി​ത ന​വീ​ക​ര​ണ​ത്തി​ന്‍റെ നാ​ളു​ക​ളാ​ക​ണം: ബി​ഷ​പ് ഡോ.​വി​ന്‍​സെ​ന്‍റ് സാ​മു​വ​ല്‍
Thursday, February 27, 2020 12:08 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: നോ​മ്പു​കാ​ലം ജീ​വി​ത ന​വീ​ക​ര​ണ​ത്തി​ന്‍റെ നാ​ളു​ക​ളാ​ക​ണ​മെ​ന്ന് നെ​യ്യാ​റ്റി​ന്‍​ക​ര ബി​ഷ​പ് ഡോ.​വി​ന്‍​സെ​ന്‍റ് സാ​മു​വ​ല്‍.

പ​ര​സ്നേ​ഹ പ്ര​വ​ര്‍​ത്തി​ക​ള്‍ ചെ​യ്യു​ന്ന​തി​നും അ​പ​ര​നെ സ്നേ​ഹി​ക്കു​ന്ന​തി​നും ക​ഴി​ഞ്ഞാ​ലെ നോ​മ്പി​ന് പ്ര​ധാ​ന്യ​മു​ള്ളൂഎ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു.

നെ​യ്യാ​റ്റി​ന്‍​ക​ര അ​മ​ലോ​ത്ഭ​വ​മാ​താ ക​ത്തീ​ഡ്ര​ല്‍ ദേ​വാ​ല​യ​ത്തി​ല്‍ വി​ഭൂ​തി ബു​ധ​ന്‍ തി​രു​ക​ര്‍​മ്മ​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ട​വ​ക വി​കാ​രി മോ​ണ്‍. അ​ല്‍​ഫോ​ണ്‍​സ് ലി​ഗോ​റി, ഫാ.​രാ​ഹു​ല്‍​ലാ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​യി .

തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളാ​യ ക​മു​കി​ന്‍​കോ​ട് അ​ന്തോ​ണീ​സ് ദേ​വാ​ല​യ​ത്തി​ല്‍ ഫാ.​ജോ​യി​മ​ത്യാ​സും, ബാ​ല​രാ​മ​പു​രം സെ​ന്‍റ് സെ​ബ​സ്ത്യാ​നോ​സ് ദേ​വാ​ല​യ​ത്തി​ല്‍ ഫാ.​പ​യ​സ് ലോ​റ​ന്‍​സും , വ്ളാ​ത്താ​ങ്ക​ര സ്വ​ര്‍​ഗാ​രോ​പി​ത​മാ​താ ദേ​വാ​ല​യ​ത്തി​ല്‍ മോ​ണ്‍. വി.​പി. ജോ​സും, തെ​ക്ക​ന്‍ കു​രി​ശു​മ​ല​യി​ല്‍ ഫാ.​ര​തി​ഷ് മാ​ര്‍​ക്കോ​സും, തൂ​ങ്ങാം​പാ​റ വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യാ ദേ​വാ​ല​യ​ത്തി​ല്‍ ഫാ.​ജ​റാ​ള്‍​ഡ് മ​ത്യാ​സും, ബോ​ണ​ക്കാ​ട് അ​മ​ലോ​ത്ഭ​വ​മാ​താ ദേ​വാ​ല​യ​ത്തി​ല്‍ ഫാ.​സെ​ബാ​സ്റ്റ്യ​ന്‍ ക​ണി​ച്ച് കു​ന്ന​ത്തും തി​രു​ക​ര്‍​മ​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി. വി​ഭൂ​തി ബു​ധ​നോ​ടെ ല​ത്തീ​ന്‍ സ​ഭ​യി​ല്‍ 40 ദി​വ​സ​ത്തെ വ​ലി​യ നോ​മ്പി​നും തു​ട​ക്ക​മാ​യി.