ലോ​ക്ക് ഡൗ​ൺ കാ​ട്ടാ​ക്ക​ട​യി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന
Wednesday, March 25, 2020 11:10 PM IST
കാ​ട്ടാ​ക്ക​ട : ലോ​ക്ക് ഡൗ​ൺ കാ​ട്ടാ​ക്ക​ട താ​ലൂ​ക്കി​ൽ പോ​ലീ​സ് ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്തി. അ​നാ​വ​ശ്യ​മാ​യി യാ​ത്ര ചെ​യ്യു​ന്ന​വ​രെ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ നേ​രി​ടു​ന്ന ഭീ​ഷ​ണി​യു​ടെ വ​ശ​ങ്ങ​ൾ പ​റ​ഞ്ഞു ബോ​ധ്യ​പ്പെ​ടു​ത്തി മ​ട​ക്കി അ​യ​ച്ചു.​
രാ​വി​ലെ മു​ത​ൽ കാ​ട്ടാ​ക്ക​ട താ​ലൂ​ക്ക് ആ​സ്ഥാ​ന​ത്തു ഇ​ൻ​സ്പെ​ക്ട​ർ ഓ​ഫ് പോ​ലീ​സ് ഡി. ​ബി​ജു​കു​മാ​ർ, എ​സ് ഐ ​ഗം​ഗാ പ്ര​സാ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ട്ടാ​ക്ക​ട പ​ട്ട​ണ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യി​രു​ന്നു. ഇ​തി​നാ​ൽ ത​ന്നെ ഉ​ച്ച​യോ​ടെ പ്ര​ദേ​ശ​ത്തു തി​ര​ക്കു​ക​ൾ കു​റ​ഞ്ഞു.
അ​വ​ശ്യ കേ​ന്ദ്ര​ങ്ങ​ൾ ഒ​ഴി​കെ ഒ​രു സ്ഥാ​പ​ന​വും തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ചി​ല്ല. കാ​ട്ടാ​ക്ക​ട -തി​രു​വ​ന​ന്ത​പു​രം റോ​ഡി​ൽ പ​ച്ച​ക്ക​റി ക​ട​യി​ൽ തി​ര​ക്കും അ​മി​ത​വി​ല​യും ഈ​ടാ​ക്കു​ന്ന​ത​യു​ള്ള പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു.​തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.
പ്ര​ധാ​ന ജം​ഗ്ഷ​നി​ലും, ക​വ​ല​ക​ളി​ലും ആ​ളു കൂ​ടാ​ൻ സാ​ധ്യ​ത ഉ​ള്ള​യി​ട​ങ്ങ​ളി​ൽ എ​ല്ലാം ത​ന്നെ പോ​ലീ​സ് ശ​ക്ത​മാ​യ നി​രീ​ക്ഷ​ണ​വും ക​വ​ലും ഏ​ർ​പ്പെ​ടു​ത്തു​ക​യും വ്യ​ക്ത​മാ​യ രേ​ഖ​ക​ൾ ഇ​ല്ലാ​തെ സ​ഞ്ച​രി​ച്ച​വ​രെ മ​ട​ക്കി അ​യ​ക്കു​ക​യും ചെ​യ്തു.​വൈ​കു​ന്നേ​ര​ത്തോ​ടെ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്താ​ൻ റൂ​റ​ൽ എ​സ്പി ബി. ​അ​ശോ​ക​ൻ, നെ​ടു​മ​ങ്ങാ​ട് ഡി​വൈ​എ​സ്പി സ്റ്റു​വ​ർ​ട്ട് കീ​ല​ർ എ​ന്നി​വ​ർ കാ​ട്ടാ​ക്ക​ട​യി​ൽ എ​ത്തി. ഒ​രു മ​ണി​ക്കൂ​റോ​ളം വ​ഴി​യാ​ത്രി​ക​ർ​ക്കു കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​നെ കു​റി​ച്ചും തു​ട​ർ ദി​വ​സ​ങ്ങ​ളി​ൽ നി​ര​ത്തി​ലി​റ​ങ്ങാ​തി​രി​ക്കാ​ൻ ബോ​ധ​വ​ത്ക​ര​ണം ന​ൽ​കി​യും നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യും യാ​ത്ര അ​യ​ച്ചു. ഇ​ന്ന് മു​ത​ൽ നി​യ​ന്ത്ര​ണം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​ൻ ഡി​വൈ​എ​സ്പി സ്റ്റു​വ​ർ​ട്ട് കീ​ല​ർ നി​ർ​ദേ​ശം ന​ൽ​കി.