വെ​ഞ്ഞാ​റ​മൂ​ട് മേ​ഖ​ല​യി​ൽ 21 കേ​സ്
Wednesday, March 25, 2020 11:10 PM IST
വെ​ഞ്ഞാ​റ​മൂ​ട് : ലോ​ക്ക് ഡൗ​ൺ ലം​ഘ​ന​ത്തി​ൽ വെ​ഞ്ഞാ​റ​മൂ​ട് മേ​ഖ​ല​യി​ൽ ഇ​ന്ന​ലെ 21 കേ​സു​ക​ളെ​ടു​ത്തു. വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് 11, വ​ട്ട​പ്പാ​റ പോ​ലീ​സ് മൂ​ന്ന്, പാ​ങ്ങോ​ട് പോ​ലീ​സ് ഏ​ഴ് എ​ന്നി​ങ്ങ​നെ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​തി​ൽ വ​ട്ട​പ്പാ​റ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​യ​മം ലം​ഘി​ച്ചു കൂ​ടു​ത​ൽ തൊ​ഴി​ലാ​ളി​ക​ളു​മാ​യി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ ര​ണ്ടു ക​രാ​റു​കാ​ർ​ക്കെ​തി​രെ​യും കേ​സെ​ടു​ത്തു.​വാ​ഹ​ന​ങ്ങ​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. വ​രും ദി​വ​സ​ങ്ങ​ളി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

മ​രു​ന്നു​ക​ൾ വി​ത​ര​ണം ചെ​യ്തു

ആ​റ്റി​ങ്ങ​ൽ: കി​ഴു​വി​ലം പ​ഞ്ചാ​യ​ത്തും ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പും സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കു​ന്നരോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​റ്റി​ങ്ങ​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ആ​യു​ർ​വേ​ദ മ​രു​ന്നു​ക​ൾ വി​ത​ര​ണം ചെ​യ്തു. ആ​റ്റി​ങ്ങ​ൽ എ​സ്എ​ച്ച്ഒ വി.​വി. ദി​പി​ന് കി​ഴു​വി​ലം പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ.​എ. ശ്രീ​ക​ണ​ഠ​നും ഗ​വ. ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ. കെ. ​മി​നി​യും ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു.​


പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ബി​ജു​കു​മാ​ർ തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ട്ര​ഷ​റ​ർ വി​നു, സ​ബ്ഇ​ൻ​സ്പെ​ക്ട​ർ സ​നോ​ജ്, ഫി​റോ​സ് പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ സേ​ന അം​ഗ​ങ്ങ​ൾ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.