ഭ​ക്ഷ​ണ​പ്പൊ​തി​യു​മാ​യി ജ​ന​മൈ​ത്രി പോ​ലീ​സ്
Sunday, March 29, 2020 12:07 AM IST
വെ​ഞ്ഞാ​റ​മൂ​ട്: കൊ​റോ​ണ​ക്കാ​ല​ത്തും അ​ന്നം മു​ട്ടി​യ​വ​ർ​ക്ക് ഭ​ക്ഷ​ണ​പ്പൊ​തി​യു​മാ​യി വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് രം​ഗ​ത്ത്. ​ഇ​ൻ​സ്പ​ക്ട​ർ വി​ജ​യ​രാ​ഘ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഭ​ക്ഷ​ണ​പൊ​തി​ക​ളു​ടെ വി​ത​ര​ണം ന​ട​ത്തി​യ​ത്.​

കൊ​റോ​ണ വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് നാ​ടും ന​ഗ​ര​വും അ​ട​ച്ചു പൂ​ട്ടി​യ​പ്പോ​ൾ വ​ഴി​യാ​ധാ​ര​മാ​യ​വ​രെ ജ​ന​മൈ​ത്രി പോ​ലീ​സ് ബീ​റ്റ് ഓ​ഫീ​സ​ർ​മാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ക​ണ്ടെ​ത്തി​യാ​ണ് ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ത്തി​യ​ത്.​ലോ​ക്ക്ഡൗ​ണി​ൽ ജോ​ലി സ്ഥ​ല​ങ്ങ​ളി​ൽ കു​ടു​ങ്ങി​പ്പോ​യ​വ​ർ​ക്കും, ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കും, തെ​രു​വി​ൽ ജീ​വി​ക്കു​ന്ന​വ​ർ​ക്കും ഭ​ക്ഷ​ണ​പ്പൊ​തു​ക​ൾ എ​ത്തി​ച്ചു. ബീ​റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ ഷാ​ജി, സു​നീ​ർ, ജ​ന​മൈ​ത്രി പോ​ലീ​സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഷെ​രീ​ർ വെ​ഞ്ഞാ​റ​മൂ​ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.