ലോ​ക്ക് ഡൗ​ൺ: 20 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു
Sunday, March 29, 2020 11:25 PM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക് ഡൗ​ൺ വി​ല​ക്കു ലം​ഘി​ച്ച് അ​നാ​വ​ശ്യ യാ​ത്ര ചെ​യ്യു​ന്ന​വ​രെ ക​ണ്ടെ​ത്തു​വാ​ൻ പോ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​യി. ഇ​ന്ന​ലെ 25 പേ​ർ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.​കൂ​ടു​ത​ൽ പോ​ലീ​സു​കാ​രെ ഉ​ൾ​പ്പെ​ടു​ത്തി പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​ക​യും, ഡ്രോ​ൺ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ളും ക​ഴി​ഞ്ഞ ദി​വ​സം സി​റ്റി പോ​ലീ​സ് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

വി​ല​ക്കു ലം​ഘി​ച്ച് യാ​ത്ര ചെ​യ്ത​തി​നു ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ 29 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. കൂ​ടു​ത​ൽ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​ത് പൂ​ജ​പ്പു​ര, വ​ലി​യ​തു​റ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​ണ്. 20 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. 16 ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും, മൂ​ന്ന് ഓ​ട്ടോ​റി​ക്ഷ​ക​ളും ഒ​രു കാ​റു​മാ​ണ് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​ത്. ഈ ​വാ​ഹ​ന​ങ്ങ​ൾ എ​ല്ലാം 21 ദി​വ​സ​ത്തെ ലോ​ക്ക് ഡൗ​ൺ കാ​ലാ​വ​ധി ക​ഴി​ഞ്ഞേ വി​ട്ടു​ന​ൽ​കു​ക​യു​ള്ളൂ​വെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ബ​ൽ​റാം കു​മാ​ർ ഉ​പാ​ദ്ധ്യാ​യ അ​റി​യി​ച്ചു.​

അ​നാ​വ​ശ്യ സ​ഞ്ചാ​രം ഒ​ഴി​വാ​ക്കാ​നാ​യി തി​രു​വ​ന​ന്ത​പു​രം സി​റ്റി​യി​ൽ അ​തി​ർ​ത്തി അ​ട​ച്ചു​കൊ​ണ്ടു​ള്ള പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. ആ​ഹാ​ര സാ​ധ​ന​ങ്ങ​ളും, മ​രു​ന്നു വാ​ങ്ങാ​നും, ആ​ശു​പ​ത്രി സേ​വ​ന​ങ്ങ​ൾ​ക്കും മാ​ത്ര​മേ ആ​ൾ​ക്കാ​രെ സി​റ്റി അ​തി​ർ​ത്തി ക​ട​ത്തി വി​ടു​ക​യു​ള്ളൂ. ഡ്യൂ​ട്ടി​യി​ലു​ള്ള മു​ഴു​വ​ൻ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ഗ്ലൗ​സ്, മാ​സ്ക്, സാ​നി​റ്റൈ​സ​ർ തു​ട​ങ്ങി​യ​വ ആ​വ​ശ്യ​ത്തി​ന് വി​ത​ര​ണം ചെ​യ്തു. ത​ല​സ്ഥാ​ന ജി​ല്ല​യി​ലെ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ ചാ​ല ബോ​യ്സ് സ്കൂ​ൾ, എ​സ്എം​വി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, മ​ണ​ക്കാ​ട് ഗേ​ൾ​സ് ഹൈ​സ്കൂ​ൾ എ​ന്നി​വി​ട​ങ്ങി​ലാ​യി പാ​ർ​പ്പി​ച്ചു.

ഇ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണ​വും വെ​ള്ള​വും എ​ത്തി​ക്കു​ന്ന​ത് സി​റ്റി പോ​ലീ​സ് ഉ​റ​പ്പു വ​രു​ത്തി​യി​ട്ടു​ള്ള​താ​യി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ബ​ൽ​റാം​കു​മാ​ർ ഉ​പാ​ദ്ധ്യാ​യ അ​റി​യി​ച്ചു. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ താ​മ​സി​ക്കു​ന്ന ത​ല​സ്ഥാ​ന​ത്തെ വി​വി​ധ ലേ​ബ​ര്‍ ക്യാ​മ്പു​ക​ളി​ല്‍ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ നേ​രി​ട്ട് സ​ന്ദ​ര്‍​ശി​ച്ചു ബോ​ധ​വ​ത്ക​ര​ണ​വും സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കി. സി​റ്റി​യി​ലെ ലേ​ബ​ർ ക്യാ​മ്പു​ക​ളി​ലും, ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​ത്തോ​ടെ താ​മ​സി​ക്കു​ന്ന മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലും സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ​മാ​രും നേ​രി​ട്ടെ​ത്തി അ​വ​രു​ടെ ക്ഷേ​മ കാ​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി. കൂ​ടാ​തെ ഇ​വി​ട​ങ്ങ​ളി​ൽ പോ​ലീ​സ് പ​ട്ടാ​ബു​ക്ക് (ബീ​റ്റ് ബു​ക്ക്) വ​യ്ക്കു​ക​യും ചെ​യ്തു. പോ​ലീ​സ് പ​ട്രോ​ളിം​ഗ് പാ​ർ​ട്ടി​ക​ൾ നി​ര​ന്ത​രം ഇ​വി​ടം സ​ന്ദ​ർ​ശി​ച്ച് ബു​ക്കി​ൽ രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നും ക​മ്മീ​ഷ​ണ​ർ നി​ര്‍​ദേ​ശി​ച്ചു. ഇ​വ​രു​ടെ ക്യാ​മ്പു​ക​ളി​ൽ എ​ന്തെ​ങ്കി​ലും പ്ര​ശ്ന​ങ്ങ​ളോ വി​ഷ​യ​ങ്ങ​ളോ ഉ​ണ്ടെ​ങ്കി​ൽ സ​മീ​പ​വാ​സി​ക​ൾ അ​ത് പോ​ലീ​സി​നേ​യോ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തേ​യോ മ​റ്റു അ​ധി​കാ​രി​ക​ളേ​യോ അ​റി​യി​ക്കേ​ണ്ട​തു​മാ​ണെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു.