വാ​മ​ന​പു​രം പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്: പ്ര​തി​പ​ക്ഷം വി​യോ​ജ​ന​ക്കു​റി​പ്പ് ന​ൽ​കി
Monday, March 30, 2020 11:06 PM IST
വെ​ഞ്ഞാ​റ​മൂ​ട്: കോ​വി​ഡ് -19 മ​ഹാ​മാ​രി​യെ പ്ര​തി​രോ​ധി​ക്കു​മ്പോ​ൾ വാ​മ​ന​പു​രം പ​ഞ്ചാ​യ​ത്ത് ഭ​ര​ണ ക​ക്ഷി​ക​ൾ രാ​ഷ്ട്രീ​യം ക​ളി​ക്കു​ന്നെ​ന്ന് ആ​രോ​പി​ച്ച് പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ബ​ജ​റ്റ് മീ​റ്റി​ങ്ങി​ൽ വി​യോ​ജ​ന​ക്കു​റി​പ്പ് ന​ൽ​കി. ആ​ശ്ര​യ​മി​ല്ലാ​ത്ത​വ​ർ​ക്ക് സ​മൂ​ഹ അ​ടു​ക്ക​ള​യി​ൽ പാ​കം ചെ​യ്തു ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തി​ലും, വോ​ള​ന്‍റി​യ​ർ​മാ​രെ തി​ര​ഞ്ഞെ​ടു​ത്ത​തി​ലും വി​വേ​ച​ന​വും ഏ​ക പ​ക്ഷീ​യ​വും, പ്ര​തി​പ​ക്ഷ മെ​മ്പ​ർ​മാ​രെ ഉ​ൾ​പ്പെ​ടു​ത്താ​തെ തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കു​ന്നു എ​ന്ന് പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ആ​രോ​പി​ക്കു​ന്നു.​പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളാ​വ രാ​ജീ​വ് പി.​നാ​യ​ർ, ആ​ർ.​മ​ണി​ക​ണ്ഡ​ൻ, ശ്രീ​ജ ഉ​ണ്ണി​കൃ​ഷ്ണ​ൻ, മി​നി മും​താ​സ് എ​ന്നി​വ​രാ​ണ് ക​മ്മി​റ്റി ബ​ഹി​ഷ്ക്ക​രി​ച്ച​ത്.