അ​ട​ഞ്ഞു​ കി​ട​ന്ന ക്ഷേ​ത്ര​ത്തി​ൽ ഷി​ബി​ൻ ശ്രീ​ദേ​വി​ക്ക് താലി ചാ​ർ​ത്തി
Monday, March 30, 2020 11:06 PM IST
കാ​ട്ടാ​ക്ക​ട: കൊ​റോ​ണ കാ​ല​ത്ത് വേ​റി​ട്ട ഒ​രു വി​വാ​ഹം. വ​ര​നും വ​ധു​വും സ്കൂ​ട്ട​റി​ലെ​ത്തി. സ​ദ്യ​വ​ട്ട​ങ്ങ​ളി​ല്ല താ​ലി​മാ​ല നീ​ട്ടാ​ൻ പൂ​ജാ​രി​യോ വാ​യ്ക്കു​ര​വ​യി​ടാ​ൻ ബ​ന്ധു​ക്ക​ളോ ഇ​ല്ലാ​തെ തി​ക​ച്ചും സ്വ​കാ​ര്യ​മാ​യാ​യി​രു​ന്നു ച​ട​ങ്ങ്.

കാ​ട്ടാ​ക്ക​ട കി​ള്ളി പു​തു​വ​യ്ക്ക​ൽ സ്വ​ദേ​ശി ഷി​ബി​നും, പ​ള്ളി​ച്ച​ൽ സ്വ​ദേ​ശി​നി ശ്രീ​ദേ​വി​യും ത​മ്മി​ലു​ള്ള​താ​യി​രു​ന്നു ഈ ​വി​വാ​ഹം. വി​വാ​ഹ​ശേ​ഷം 11 ന് ​ന​വ​വ​ധു​വി​നെ സ്കൂ​ട്ട​റി​ന് പി​ന്നി​ലി​രു​ത്തി വ​ര​ൻ വീ​ട്ടി​ലേ​ക്ക്. ഇ​ന്ന​ലെ രാ​വി​ലെ 10.30 ന് ​കാ​ട്ടാ​ക്ക​ട മൊ​ളി​യൂ​ർ മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ലാ​യി​രു​ന്നു വി​വാ​ഹം.

ആ​ളു​ക​ൾ കൂ​ട്ടം കൂ​ടു​ന്ന​തി​ന് നി​രോ​ധ​നം വ​ന്ന​തോ​ടെ എ​ങ്ങ​നെ വി​വാ​ഹം ന​ട​ത്താ​നാ​കു​മെ​ന്ന ചി​ന്ത​യി​ലാ​യി​രു​ന്നു ബ​ന്ധു​ക്ക​ൾ. ജ്യോ​തി​ഷ വി​ധി​പ്ര​കാ​രം ഈ ​മു​ഹൂ​ർ​ത്ത​ത്തി​ൽ വി​വാ​ഹം ന​ട​ന്നി​ല്ലെ​ങ്കി​ൽ പി​ന്നെ വ​ർ​ഷ​ങ്ങ​ൾ ക​ഴി​യ​ണം ഷി​ബി​നും ശ്രീ​ദേ​വി​യും ഒ​ന്നി​ക്കാ​ൻ. ഒ​ടു​വി​ൽ ബ​ന്ധു​ക്ക​ൾ ഒ​രു തീ​രു​മാ​ന​ത്തി​ലെ​ത്തി. ഷി​ബി​നും ശ്രീ​ദേ​വി​യും ഒ​രു സ്കൂ​ട്ട​റി​ൽ ക്ഷേ​ത്ര​ത്തി​ലെ​ത്തി താ​ലി​കെ​ട്ടി മ​ട​ങ്ങു​ക.

അ​ടു​ത്ത ബ​ന്ധു​ക്ക​ൾ​ക്ക് പോ​ലും വി​വാ​ഹ​ത്തി​ന് ക്ഷ​ണ​മു​ണ്ടാ​യി​ല്ല. അ​ട​ഞ്ഞു​കി​ട​ന്ന ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ൽ വ​ച്ച് നേ​ര​ത്തേ നി​ശ്ച​യി​ച്ച മു​ഹൂ​ർ​ത്ത​ത്തി​ൽ ത​ന്നെ കി​ള്ളി പു​തു​വ​യ്ക്ക​ൽ സ്വ​ദേ​ശി ഷി​ബി​ൻ, ബാ​ല​രാ​മ​പു​രം പ​ള്ളി​ച്ച​ൽ സ്വ​ദേ​ശി​നി ശ്രീ​ദേ​വി​യെ മി​ന്നു​ചാ​ർ​ത്തി ജീ​വി​ത സ​ഖി​യാ​ക്കി.