നിം​സ് ആ​ശു​പ​ത്രി​യി​ൽ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡ് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു
Monday, March 30, 2020 11:09 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : കോ​വി​ഡ് -19 നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​യി നെ​യ്യാ​റ്റി​ന്‍​ക​ര നിം​സ് ആ​ശു​പ​ത്രി​യി​ല്‍ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡ് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. പൊ​ഴി​യൂ​രി​ൽ നി​ന്നും കാ​സ​ർ​ഗോ​ട് തീ​ര​ത്ത് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യ തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് നിം​സ് ആ​ശു​പ​ത്രി​യി​ല്‍ ഐ​സൊ​ലേ​ഷ​ന് വി​ധേ​യ​രാ​ക്കി​യ​ത്.
ആ​ശു​പ​ത്രി​യി​ലെ ഹോ​സ്റ്റ​ലി​ലു​ള്ള 28 റൂ​മു​ക​ളി​ലാ​യി ഇ​വ​രെ പാ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ അ​റി​യി​ച്ചു.​കോ​വി​ഡ് 19 വ്യാ​പ​നം ത​ട​യാ​ൻ മ​നു​ഷ്യ​സാ​ധ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ക​യാ​ണ്.
രോ​ഗം ബാ​ധി​ച്ച ആ​ളു​ക​ളു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട പ്രൈ​മ​റി സെ​ക്ക​ൻ​ഡ​റി കോ​ണ്ടാ​ക്ടു​ക​ളെ ക​ണ്ടെ​ത്തി അ​വ​രെ ഐ​സൊ​ലേ​റ്റ് ചെ​യ്ത് രോ​ഗ വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നി​ര​വ​ധി ആ​ളു​ക​ൾ വീ​ടു​ക​ളി​ൽ ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്നു​ണ്ട്.
അ​തോ​ടൊ​പ്പം സ്കൂ​ളു​ക​ളെ​യും ഐ​സൊ​ലേ​ഷ​ൻ ക്യാ​ന്പു​ക​ളാ​ക്കി മാ​റ്റി​യി​ട്ടു​ണ്ടെ​ന്നും എം​എ​ല്‍​എ കൂ​ട്ടി​ച്ചേ​ര്‍​ത്തു. നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ പ​രി​ധി​യി​ല്‍ വീ​ടു​ക​ളി​ല്‍ ഐ​സൊ​ലേ​ഷ​നി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ സം​ഖ്യ 317 ആ​ണെ​ന്ന് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം അ​റി​യി​ച്ചു.