ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്: ​പൊ​തി​ച്ചോ​ർ പ​ദ്ധ​തി ജ​ന​താ ഹോ​ട്ട​ലു​മാ​യി ബ​ന്ധി​പ്പി​ക്കും
Tuesday, March 31, 2020 11:13 PM IST
തി​രു​വ​ന​ന്ത​പു​രം: പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​നും വി​ശ​പ്പ് ര​ഹി​ത കേ​ര​ളം പ​ദ്ധ​തി​യി​ൽ ന​ൽ​കി​വ​രു​ന്ന പൊ​തി​ച്ചോ​ർ പ​ദ്ധ​തി കു​ടും​ബ​ശ്രീ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന ജ​ന​താ ഹോ​ട്ട​ലു​മാ​യി സം​യോ​ജി​പ്പി​ക്കാ​നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച​താ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ.​മ​ധു പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.​

വ​നി​ത​ക​ളു​ടെ സാ​മൂ​ഹി​ക​വും സാ​ന്പ​ത്തി​ക​വു​മാ​യ വ​ള​ർ​ച്ച​യും സാ​മൂ​ഹി​ക സു​ര​ക്ഷ​യ്ക്കും ഉൗ​ന്ന​ൽ ന​ൽ​കു​ന്ന പ​ദ്ധ​തി​ക​ൾ​ക്കാ​ണ് ഉൗ​ന്ന​ൽ ന​ൽ​കി​യി​ട്ടു​ള്ള​ത്.

ട്രാ​ൻ​സ് ജെ​ൻ​ഡേ​ഴ്സി​നു വേ​ണ്ടി പ്ര​ത്യേ​ക പ​ദ്ധ​തി​ക​ൾ​ക്കാ​യി തു​ക വ​ക​യി​രു​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ അ​ഞ്ചാ​മ​ത്തെ​യും അ​വ​സാ​ന​ത്തേ​തു​മാ​യ ബ​ജ​റ്റാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്.

കൊ​റോ​ണ രോ​ഗ​പ്പ​ക​ർ​ച്ച​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലും ഭ​ര​ണ​സ്തം​ഭ​നം ഒ​ഴി​വാ​ക്കു​ന്ന​തി​നു​മാ​ണ് മാ​ർ​ച്ച് 31 ന് ​ത​ന്നെ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​കെ ഫ​ണ്ടി​ന്‍റെ അ​റു​പ​തു ശ​ത​മാ​ന​വും വ​നി​ത​ക​ൾ​ക്കാ​യി നീ​ക്കി​വ​ച്ചു.705.34 കോ​ടി രൂ​പ​യു​ടെ വ​ര​വാ​ണ് ബ​ജ​റ്റി​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.പ​ദ്ധ​തി വി​ഹി​ത​ത്തി​നു പു​റ​മേ കേ​ന്ദ്ര സം​സ്ഥാ​നാ​വി​ഷ്കൃ​ത പ​ദ്ധ​തി​വി​ഹി​ത​വും ത​ന​ത് സ്രോ​ത​സു​ക​ളും ഇ​തി​ൽ​പ്പെ​ടും. 686.98 കോ​ടി ചെ​ല​വും 18.36 കോ​ടി രൂ​പ​യു​ടെ മി​ച്ച​വും പ്ര​തി​ക്ഷി​ക്കു​ന്ന​താ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

പ്ര​ധാ​ന പ​ദ്ധ​തി​ക​ൾ

സ്നേ​ഹ തു​ന്പി: ജി​ല്ല​യെ സ​ന്പൂ​ർ​ണ ബാ​ല സൗ​ഹൃ​ദ ജി​ല്ല​യാ​ക്കു​ന്ന പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കാ​നാ​യി 36.5 ല​ക്ഷം രൂ​പ നീ​ക്കി​വ​ച്ചു.

സ​ർ​ഗ​വാ​യ​ന സ​ന്പൂ​ർ​ണ വാ​യ​ന: ജി​ല്ല​യി​ലെ എ​ല്ലാ ക്ലാ​സ് മു​റി​ക​ളി​ലും ലൈ​ബ്ര​റി സ​ജ്ജീ​ക​രി​ച്ച് രാ​ജ്യ​ത്തി​നു മാ​തൃ​ക​യാ​യി. ജി​ല്ല​യി​ലെ 988 സ്കൂ​ളു​ക​ളി​ലെ 10601 ക്ലാ​സ് ലൈ​ബ്ര​റി​ക​ളി​ൽ വാ​യ​നോ​ത്സ​വം, ക്ലാ​സ് റൂം ​ക്വി​സ് മ​ത്സ​രം എ​ന്നി​വ ന​ട​പ്പാ​ക്കും. ഓ​രോ സ്കൂ​ളി​നും പു​സ്തം വാ​ങ്ങാ​ൻ 10000 രൂ​പ വീ​തം ന​ൽ​കും. ലൈ​ബ്രേ​റി​യ​ൻ ഓ​ണ​റേ​റി​യ​ത്തി​നാ​യി 60 ല​ക്ഷം രൂ​പ നീ​ക്കി​വ​ച്ചു. ഓ​ണ​റേ​റി​യം 500 രൂ​പ വ​ർ​ധി​പ്പി​ച്ച്് 7500 രൂ​പ​യാ​ക്കി. ഇ​തി​ലേ​ക്കാ​യി 75 ല​ക്ഷം രൂ​പ നീ​ക്കി​വ​ച്ചു.
ലൈ​ഫ് പ​ദ്ധ​തി: പാ​ർ​പ്പി​ട പ​ദ്ധ​തി​യാ​യ ലൈ​ഫി​ലേ​ക്ക് 22 കോ​ടി രൂ​പ വ​ക​യി​രു​ത്തി.

സ​ഫ​ല: ത​രി​ശു​നി​ലം, തെ​ര​ഞ്ഞെ​ടു​ത്ത ക​ര​ഭൂ​മി എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ർ​ഷ​ക ഗ്രൂ​പ്പു​വ​ഴി വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി ഉ​ത്പാ​ദി​പ്പി​ക്കാ​ൻ ഒ​രു കോ​ടി നീ​ക്കി​വ​ച്ചു. ഈ ​പ​ദ്ധ​തി​യി​ൽ വാ​ഴ കൃ​ഷി​യും ന​ട​ത്തും.

കേ​ദാ​രം ഹ​രി​ത ഭ​വ​നം: യ​ഥാ​ക്ര​മം മൂ​ന്നു​കോ​ടി​യും 10 ല​ക്ഷം രൂ​പ​യും വ​ക​യി​രു​ത്തി.
ത​ണ​ൽ പ​ദ്ധ​തി: ഫ​ല​വൃ​ക്ഷ തൈ, ​ഒൗ​ഷ​ധ സ​സ്യ​കൃ​ഷി എ​ന്നി​വ​ക്കാ​യി ഒ​രു കോ​ടി രൂ​പ നീ​ക്കി​വ​ച്ചു. പ​ദ്ധ​തി​യി​ൽ 10 ല​ക്ഷം ഫ​ല​വൃ​ക്ഷ തൈ​ക​ൾ വ​ച്ചു​പി​ടി​പ്പി​ക്കും.

ഗ്രീ​ൻ മി​ൽ​ക്ക്: ജ​ന​പ്രി​യ​മാ​യി മാ​റി​യ ഗ്രീ​ൻ മി​ൽ​ക്ക് വി​ത​ര​ണ ശൃം​ഖ​ല വ്യാ​പി​പ്പി​ക്കാ​ൻ വാ​ൻ വാ​ങ്ങാ​ൻ 10 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി. മു​ട്ട ഉ​ത്പാ​ദ​ന സ്വ​യം​പ​ര്യാ​പ്ത​ക്കാ​യി തു​ട​ങ്ങി​യ ഹാ​ച്ച​റി പ്ര​വ​ർ​ത്ത​ന​ത്തി​ന് 10 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി.

പാ​ഥേ​യം: വി​ശ​പ്പു ര​ഹി​ത കേ​ര​ളം പ​ദ്ധ​തി​യി​ൽ ന​ട​പ്പാ​ക്കു​ന്ന പാ​ഥേ​യം പ​ദ്ധ​തി തു​ട​രാ​ൻ 32550000 രൂ​പ വ​ക​യി​രു​ത്തി. 73 പ​ഞ്ചാ​യ​ത്തി​ലാ​യി 6592 പേ​ർ​ക്കാ​ണ് ദി​വ​സ​വും പൊ​തി​ച്ചോ​റ് ന​ൽ​കു​ന്ന​ത്. ഈ ​പ​ദ്്ധ​തി കു​ടും​ബ​ശ്രീ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ജ​ന​താ ഹോ​ട്ട​ലു​മാ​യി സം​യോ​ജി​പ്പി​ക്കും. ജ​ന​കീ​യ ഹോ​ട്ട​ലു​ക​ൾ​ക്കാ​യി 7.5 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി.

സ്നേ​ഹ സ്പ​ർ​ശം: ര​ണ്ടു​കോ​ടി രൂ​പ വ​ക​യി​രു​ത്തി. ശാ​രീ​രി​ക മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന കു​ട്ടി​ക​ളു​ടെ വി​കാ​സ​ത്തി​നാ​യി മൂ​വാ​യി​ര​ത്തോ​ളം കു​ട്ടി​ക​ൾ​ക്ക് വ​ർ​ഷ​ത്തി​ൽ 28500 രൂ​പ ന​ൽ​കു​ന്ന പ​ദ്ധ​തി​യാ​ണ്. ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്ക് പ​ഠ​ന സ​ഹാ​യി, ലാ​പ്ടോ​പ്, കം​പ്യൂ​ട്ട​ർ എ​ന്നി​വ​യ്ക്കാ​യും തു​ക നീ​ക്കി​വ​ച്ചു.

സ്നേ​ഹ​ധാ​ര: 75 ല​ക്ഷം രൂ​പ നീ​ക്കി​വ​ച്ചു. ഓ​ട്ടി​സം, സെ​റി​ബ്ര​ൽ പാ​ൾ​സി ബാ​ധി​ച്ച കു​ട്ടി​ക​ളെ പൂ​ജ​പ്പു​ര ആ​യൂ​ർ​വേ​ദ ആ​ശു​പ​ത്രി​യി​ലെ പ്ര​ത്യേ​ക വാ​ർ​ഡി​ൽ കി​ട​ത്തി ചി​കി​ത്സി​ക്കു​ന്ന പ​ദ്ധ​തി.
വ​ന​ജ്യോ​തി: 20 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി. പ​ട്ടി​ക​വ​ർ​ഗ സ​ങ്കേ​ത​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് പ​ഠ​ന നി​ല​വാ​രം ഉ​യ​ർ​ത്താ​നും പ്ര​ത്യേ​ക ട്യൂ​ഷ​ൻ ന​ൽ​കാ​നു​മാ​യി ന​ട​പ്പാ​ക്കു​ന്ന രാ​ത്രി​കാ​ല പ​ഠ​ന പ​ദ്ധ​തി​യാ​ണി​ത്.

മാ​ന​സ, സ്നേ​ഹി​ത, മാ​ന​സ പ്ല​സ്:മാ​ന​സ, മാ​ന​സ പ്ല​സ് പ​ദ്ധ​തി​ക​ൾ​ക്ക് 50 ല​ക്ഷം രൂ​പ​യും സ്നേ​ഹി​ത പ​ദ്ധ​തി​ക്ക് 10 ല​ക്ഷം രൂ​പ​യും നീ​ക്കി​വ​ച്ചു. സ്കൂ​ളു​ക​ളി​ൽ നാ​ക്പി​ൻ വെ​ൻ​ഡിം​ഗ് മെ​ഷീ​ൻ, ഇ​ൻ​സി​ന​റേ​റ്റ​ർ സൗ​ക​ര്യം ഉ​ൾ​പ്പെ​ടെ​യാ​ണ് പ​ദ്ധ​തി​യി​ൽ ന​ട​പ്പാ​ക്കി​വ​രി​ക​യാ​ണ്.

ര​ക്ഷ​യി​ലൂ​ടെ: സ്കൂ​ളി​ലെ ക​രാ​ട്ടെ പ​രി​ശീ​ല​ന പ​ദ്ധ​തി​ക്ക് 16 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി.
ദി​ശ: സ്കൂ​ളി​ലെ എ​ട്ട്, ഒ​ന്പ​ത്, 11 ക്ലാ​സു​ക​ളി​ലെ ആ​ണ്‍​കു​ട്ടി​ക​ൾ​ക്കാ​യി മ​ദ്യം, മ​യ​ക്കു​മ​രു​ന്ന് എ​ന്നി​വ​യ്ക്കെ​തി​രേ ബോ​ധ​വ​ത്ക​രി​ക്കാ​ൻ 16 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി.

വെ​ട്ടം: ആ​ദി​വാ​സി യു​വാ​ക്ക​ളി​ലെ ചി​ന്താ​ശേ​ഷി വ​ർ​ധി​പ്പി​ക്കാ​ൻ ലൈ​ബ്ര​റി​ക​ൾ, ക്ല​ബു​ക​ൾ എ​ന്നി​വ ക്ര​മീ​ക​രി​ക്കാ​ൻ അ​ഞ്ചു​ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി.

തു​ന്പൂ​ർ​മൂ​ഴി: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലും ഘ​ട​ക സ്ഥാ​പ​ന​ങ്ങ​ൾ​ക്കും തു​ന്പൂ​ർ​മൂ​ഴി മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന പ്ലാ​ന്‍റ് ഒ​രു​ക്കാ​ൻ 55 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി.

പ്ലാ​സ്റ്റി​ക് റീ​സൈ​ക്ലിം​ഗ് പ്ലാ​ന്‍റ്: 4613000 രൂ​പ വ​ക​യി​രു​ത്തി.
ആ​ശ്വാ​സ്: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ശു​പ​ത്രി​ക​ളി​ൽ ഡ​യാ​ലി​സി​സ്, മ​രു​ന്ന് എ​ന്നി​വ​യ്ക്കാ​യി ഒ​രു കോ​ടി രൂ​പ വ​ക​യി​രു​ത്തി.

സെ​ല്ലു​ലോ​യി​ഡ്: കു​ട്ടി​ക​ൾ​ക്ക് സി​നി​മ പ​രി​ച​യ​പ്പെ​ടു​ത്താ​നാ​യി 10 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി.
ന്യൂ ​ലൈ​ഫ്: എം​എ​ൻ ല​ക്ഷം വീ​ട് പ​ദ്ധ​തി​യി​ലെ വീ​ട് ന​വീ​ക​ര​ണ​ത്തി​ന് 74 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി.

കൂ​ത്ത​ന്പ​ലം: സ്കൂ​ളി​ലെ വാ​ദ്യ പ​രി​ശീ​ല​ന​ത്തി​ന് 20 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി.
ക്ഷീ​ര സ​മൃ​ദ്ധി: ക്ഷീ​രോ​ത്പാ​ദ​ന​ത്തി​ൽ സ്വ​യം പ​ര്യാ​പ്്ത​ത​ക്കാ​യി ഒ​രു കോ​ടി 55 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി.

ക്ഷീ​ര​ക​ർ​ഷ​ക റി​വോ​ൾ​വിം​ഗ് ഫ​ണ്ട്: ക്ഷീ​ര ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​നാ​യി ഒ​രു കോ​ടി രൂ​പ നീ​ക്കി​വ​ച്ചു.

തെ​ളി​മ: സ്കൂ​ളി​ലും പൊ​തു സ്ഥാ​പ​ന​ങ്ങ​ളി​ലും പാ​ഴാ​യി​പ്പോ​കു​ന്ന ജ​ലം യ​ന്ത്ര​സ​ഹാ​യ​ത്താ​ൽ ശു​ചീ​ക​രി​ക്കാ​ൻ 50 ല​ക്ഷം രൂ​പ നീ​ക്കി​വ​ച്ചു.

മി​ത്രം: ദു​ര​ന്ത നി​വാ​ര​ണ സേ​ന സ​ജ്ജീ​ക​രി​ക്കാ​ൻ 500 വോ​ള​ണ്ടി​യ​ർ​മാ​രെ പ​രി​ശീ​ലി​പ്പി​ക്കാ​ൻ 25 ല​ക്ഷം രൂ​പ നീ​ക്കി​വ​ച്ചു. പ​ദ്ധ​തി​വ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 14600 വോ​ള​ണ്ടി​യ​ർ​മാ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കും.

ല​ക്ഷ്യ: കോ​ച്ചിം​ഗ് പ​രി​ശീ​ല​ന​ത്തി​ന് 45 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി.
സ്മൈ​ൽ ക്ല​ബ്: ആങ്കണവാ​ടി​ക​ളി​ൽ വ​നി​ത​ക​ൾ​ക്ക് വ്യാ​യാ​മ​ത്തി​നാ​യി മി​നി ജിം​നേ​ഷ്യം, യോ​ഗ പ​രി​ശീ​ല​നം എ​ന്നി​വ​യ്ക്കാ​യി 25 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി.

ആങ്കണ​വാ​ടി ക​ലോ​ത്സ​വ​ത്തി​ന് 10 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി.
ഗ്ര​ന്ഥ​പ്പു​ര: ഗ്ര​ന്ഥ​ശാ​ല​ക്ക് ഫ​ർ​ണി​ച്ച​ർ, പു​സ്ത​കം എ​ന്നി​വ വാ​ങ്ങാ​ൻ 40 ല​ക്ഷം രൂ​പ​യും മെ​രി​റ്റോ​റി​യ​ൽ സ്കോ​ള​ർ​ഷി​പ്പി​നാ​യി ര​ണ്ടു​കോ​ടി രൂ​പ​യും വ​ക​യി​രു​ത്തി.