നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ ഏ​ഴുപേ​ര്‍ ഹോം ​ഐ​സൊ​ലേ​ഷ​ന്‍ കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​ക്കി
Tuesday, March 31, 2020 11:13 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : ന​ഗ​ര​സ​ഭാ പ​രി​ധി​യി​ല്‍ ആ​റു വ​യ​സി​നു താ​ഴെ​യു​ള്ള ഒ​രു കു​ട്ടി​യ​ട​ക്കം ഏ​ഴു പേ​ര്‍ വീ​ടു​ക​ളി​ല്‍ ഐ​സൊ​ലേ​ഷ​ന്‍ കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​ക്കി. ഇ​ന്ന​ലെ പു​തു​താ​യി മൂ​ന്നു പേ​ര്‍ കൂ​ടി വീ​ടു​ക​ളി​ല്‍ ഐ​സൊ​ലേ​ഷ​നി​ലാ​യി.44 വാ​ര്‍​ഡു​ക​ളു​ള്ള നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭാ പ​രി​ധി​യി​ല്‍ 207 പു​രു​ഷ​ന്മാ​രും 103 സ്ത്രീ​ക​ളും ഉ​ള്‍​പ്പെ​ടെ ആ​കെ 310 പേ​രാ​ണ് ഇ​പ്പോ​ള്‍ വീ​ടു​ക​ളി​ല്‍ ഐ​സൊ​ലേ​ഷ​നി​ലു​ണ്ട്. അ​തേ​സ​മ​യം ന​ഗ​ര​സ​ഭ പ​രി​ധി​യി​ല്‍ ക​ഴി​യു​ന്ന അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം ആ​രോ​ഗ്യ​വി​ഭാ​ഗം ആ​രം​ഭി​ച്ചു. നെ​യ്യാ​റ്റി​ന്‍​ക​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ക​ണ​ക്കു​പ്ര​കാ​രം ഇ​രു​ന്നൂ​റ്റി​യ​ന്പ​തോ​ളം അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ളാ​ണ് നെ​യ്യാ​റ്റി​ന്‍​ക​ര​യു​ടെ അ​തി​ര്‍​ത്തി​യി​ലു​ള്ള​ത്. ഇ​വ​രി​ല്‍ ന​ല്ലൊ​രു ശ​ത​മാ​ന​വും ന​ഴ്സ​റി ഗാ​ര്‍​ഡ​നി​ലും ചി​ല ക​ന്പ​നി​ക​ളി​ലു​മാ​യാ​ണ് ജോ​ലി ചെ​യ്യു​ന്ന​തെ​ന്നും ഇ​വ​ര്‍​ക്കു​ള്ള ഭ​ക്ഷ​ണ​വും അ​നു​ബ​ന്ധ സൗ​ക​ര്യ​വും അ​ത​ത് ഇ​ട​ങ്ങ​ളി​ല്‍ നി​ല​വി​ല്‍ ല​ഭ്യ​മാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.