കൈത്താങ്ങായി യു​വ​ജ​ന ക്ഷേ​മ ബോ​ര്‍​ഡി​ന്‍റെ ആ​ക്ഷ​ന്‍ ഫോ​ഴ്സ് വോ​ള​ന്‍റി​യ​ര്‍​മാ​ർ
Tuesday, March 31, 2020 11:13 PM IST
കൊ​ച്ചി: യു​വ​ജ​ന ക്ഷേ​മ ബോ​ര്‍​ഡി​ന്‍റെ ആ​ക്ഷ​ന്‍ ഫോ​ഴ്സ് വോ​ള​ന്‍റി​യ​ര്‍​മാ​രു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ്ര​ദ്ധേ​യ​മാ​കു​ന്നു.
കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി നൂ​റു ക​ണ​ക്കി​ന് വേ​ള​ന്‍റി​യ​ര്‍​മാ​രാ​ണ് ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഹോം ​ഡെ​ലി​വ​റി വി​ഭാ​ഗ​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ എ​മ​ര്‍​ജ​ന്‍​സി, അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ എ​ത്തി​ക്ക​ല്‍, ഭ​ക്ഷ​ണ വി​ത​ര​ണം, ഫ​യ​ര്‍​ഫോ​ഴ്സി​ല്‍ അ​ണു​ന​ശീ​ക​ര​ണം, 24 മ​ണി​ക്കൂ​ര്‍ ഹെ​ല്‍​പ്ല‌ലൈന്‍ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലാ​ണ് ആ​ക്ഷ​ന്‍ ഫോ​ഴ്സി​ലെ അം​ഗ​ങ്ങ​ള്‍ ക​ര്‍​മ​നി​ര​ത​രാ​യി​രി​ക്കു​ന്ന​ത്. രാ​വി​ലെ എ​ട്ടു മു​ത​ല്‍ ഉ​ച്ച​യ്ക്ക് 12 വ​രെ ഓ​ര്‍​ഡ​റു​ക​ള്‍ സ്വീ​ക​രി​ക്കും.
വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ഹോം ​ഡെ​ലി​വ​റി സ​ര്‍​വീ​സ് ന​ട​ത്തും. തു​ട​ര്‍​ന്ന് സേ​വ​നം മ​രു​ന്നു​ക​ള്‍ വാ​ങ്ങേ​ണ്ട​വ​ര്‍​ക്കു മാ​ത്ര​മാ​യി നി​ജ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഒ​രു ദി​വ​സം കൊ​ണ്ട് 380 ല​ധി​കം പേ​രാ​ണ് വോ​ള​ന്‍റി​യ​റാ​കാ​ന്‍ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച് എ​ത്തു​ന്ന​ത്. ആ​രോ​ഗ്യ​പ​ര​മാ​യി അ​സു​ഖ​ങ്ങ​ള്‍ ഒ​ന്നു​മി​ല്ലെ​ന്ന് ഉ​റ​പ്പു​ള്ള​വ​രെ​യാ​ണ് വോ​ള​ന്‍റി​യ​ര്‍​മാ​രാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.