അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ സം​ര​ക്ഷി​ക്കാ​ന്‍ ത​ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ ശ്ര​ദ്ധ പു​ല​ര്‍​ത്ത​ണം:മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍
Tuesday, March 31, 2020 11:16 PM IST
തിരുവനന്തപുരം: അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ സം​ര​ക്ഷി​ക്കാ​ന്‍ ത​ദേ​ശഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ ശ്ര​ദ്ധ പു​ല​ര്‍​ത്ത​ണ​മെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍. ത​ദേശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ അ​വ​രു​ടെ അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് തു​ക ചെ​ല​വ​ഴി​ക്കാ​ന്‍ ത​യാ​റാ​ക​ണം. ഭ​ക്ഷ​ണം, ശു​ചീ​ക​ര​ണ വ​സ്തു​ക്ക​ള്‍, മ​റ്റ് അ​വ​ശ്യ​വ​സ്തു​ക്ക​ള്‍, വൃ​ത്തി​യു​ള്ള താ​മ​സസ്ഥ​ലം എ​ന്നി​വ ഉ​റ​പ്പാ​ക്ക​ണം. ഇ​ക്കാ​ര്യ​ത്തി​ല്‍ തെ​റ്റാ​യ മ​നോ​ഭാ​വം പു​ല​ര്‍​ത്ത​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ള​ക്ട​റേ​റ്റി​ല്‍ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ സൗ​ക​ര്യ​ങ്ങ​ള്‍ വി​ല​യി​രു​ത്താ​ന്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​നു ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​ര്‍​ക്കാ​ര്‍ സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ജി​ല്ലാ ക​ള​ക്ട​ര്‍ കെ.​ഗോ​പാ​ല​കൃ​ഷ്ണ​ന്‍, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ബി.​അ​ശോ​ക്, എ​ഡി​എം വി.​ആ​ര്‍.​വി​നോ​ദ് , അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ര്‍ അ​നു​കു​മാ​രി, ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍ വി​ജ​യ​കു​മാ​ര്‍, എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.