നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി അ​ണു​വി​മു​ക്ത​മാ​ക്കി
Tuesday, March 31, 2020 11:16 PM IST
നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ​ആ​ശു​പ​ത്രി​യും പ​രി​സ​ര​വും അ​ഗ്നി​ര​ക്ഷാ സേ​ന അ​ണു​വി​മു​ക്ത​മാ​ക്കി. കോ​വി​ഡ് -19 വ്യാ​പം ചെ​റു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു​ശു​ചീ​ക​ര​ണം. വാ​ര്‍​ഡു​ക​ളി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന രോ​ഗി​ക​ള്‍​ക്ക് പ​ക​രം സം​വി​ധാ​ന​മൊ​രു​ക്കി. അ​തി​നു​ശേ​ഷം ഇ​വ​ര്‍ കി​ട​ന്ന എ​ല്ലാ വാ​ര്‍​ഡു​ക​ളും ശു​ചീ​ക​രി​ച്ച് അ​ണു​വി​മു​ക്ത​മാ​ക്കി. വാ​ര്‍​ഡു​ക​ൾ,ശൗ​ചാ​ല​യ​ങ്ങ​ള്‍, ഡ​യാ​ലി​സ​സ് വാ​ര്‍​ഡ്, ഒ​പി, വി​വ​ധ ലാ​ബു​ക​ള്‍, ഓ​പ്പ​റേ​ഷ​ന്‍ തി​യ​റ്റ​റു​ക​ള്‍, പൊ​തു​സ്ഥ​ല​ങ്ങ​ൾ എ​ന്നി​വ​യും കൊ​റോ​ണ നി​രീ​ക്ഷ​ണ വാ​ര്‍​ഡും ശു​ചീ​ക​രി​ച്ചു. സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ര​വീ​ന്ദ്ര​ന്‍​നാ​യ​ര്‍, അ​നി​ല്‍​കു​മാ​ര്‍, സ​തി​കു​മാ​ര്‍,പ​ബ്ലി​ക് ഹെ​ല്‍​ത്ത് ന​ഴ്സ് ല​ത എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.