മാ​സ്ക്കും സാ​നി​റ്റൈ​സ​റും ന​ൽ​കി
Tuesday, March 31, 2020 11:16 PM IST
വി​തു​ര: ചാ​യം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സി​ന് മാ​സ്ക്കു​ക​ളും ഗ്ലൗ​സു​ക​ളും, സാ​നി​റ്റൈ​സ​റും ന​ൽ​കി. വി​തു​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ. ​ഉ​വൈ​സ് ഖാ​ൻ, വൈ​സ് പ്ര​ഡി​ഡ​ന്‍റ് ത​ങ്ക​പ്പ​ൻ പി​ള്ള, സെ​ക്ര​ട്ട​റി വ​സ​ന്ത​കു​മാ​രി, കോ​ൺ​ഗ്ര​സ് തൊ​ളി​ക്കോ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ചാ​യം സു​ധാ​ക​ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് കൈ​മാ​റി. വി​തു​ര സി​ഐ എ​സ്. ശ്രീ​ജി​ത്ത്, എ​സ്ഐ എ​സ്.​എ​ൽ. സു​ധീ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നു ഏ​റ്റു​വാ​ങ്ങി.

ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ ന​ൽ​കി

ആ​റ്റി​ങ്ങ​ൽ: ആ​റ്റി​ങ്ങ​ൽ ടൗ​ൺ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ന​ഗ​ര​സ​ഭ​യു​ടെ സ​മൂ​ഹ അ​ടു​ക്ക​ള​യി​ലേ​യ്ക്ക് ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ ന​ൽ​കി.
ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ മ​ദ​ന​ൻ പി​ള്ള ,മോ​ഹ​ന​ൻ പി​ള്ള, ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം. ​പ്ര​ദീ​പി​നും, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ആ​ർ.​എ​സ്.​രേ​ഖ​യ്ക്കും കൈ​മാ​റി. ര​വീ​ന്ദ്ര​ൻ പി​ള്ള 5000 രൂ​പ​യു​ടെ ചെ​ക്കും കൈ​മാ​റി.