നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ നാ​ളെ ജ​ന​താ ക​ർ​ഫ്യൂ
Tuesday, March 31, 2020 11:16 PM IST
വെ​ഞ്ഞാ​റ​മൂ​ട്: നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ നാ​ളെ ജ​ന​താ ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ചു. സ​മീ​പ പ​ഞ്ചാ​യ​ത്താ​യ പോ​ത്ത​ൻ​കോ​ട് കൊ​റോ​ണ ബാ​ധി​ച്ച് ഒ​രാ​ൾ മ​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ക​ർ​ശ​ന ന​ട​പ​ടി​ക​ളി​ലേ​ക്ക് പോ​കാ​ൻ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ചേ​ർ​ന്ന സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ തീ​രു​മാ​നം എ​ടു​ത്ത​ത്.
പാ​ൽ തു​ട​ങ്ങി അ​വ​ശ്യ സ​ർ​വീ​സു​ക​ൾ​ക്കും നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.​രാ​വി​ലെ എ​ട്ടു വ​രെ മാ​ത്ര​മേ പാ​ൽ വി​ത​ര​ണം ന​ട​ത്താ​വൂ എ​ന്നും ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ തി​ങ്ക​ൾ, ബു​ധ​ൻ, ശ​നി ദി​വ​സ​ങ്ങ​ളി​ൽ മാ​ത്ര​മേ തു​റ​ക്കാ​വൂ എ​ന്നും തീ​രു​മാ​ന​മെ​ടു​ത്തു. അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ൽ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രെ കൊ​ണ്ട് അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വീ​ട്ടി​ൽ എ​ത്തി​ക്കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കും.കൂ​ടാ​തെ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കാ​നും തീ​രു​മാ​നി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ജി​ത്ത് എ​സ്.​കു​റു​പ്പി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​ഷ​റ​ഫ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്ദു അ​രു​ൺ​കു​മാ​ർ, അം​ഗ​ങ്ങ​ളാ​യ ബി​നു എ​സ്. നാ​യ​ർ, ബി​നു,അ​നി​ൽ, അ​ൽ​സ​ജീ​ർ, വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് ഇ​ൻ​സ്പ​ക്ട​ർ വി.​കെ.​വി​ജ​യ​രാ​ഘ​വ​ൻ, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ളാ​യ മ​ഹേ​ഷ് ചേ​രി​യി​ൽ, ബാ​ബു​രാ​ജ്, എ.​എം.​റൈ​സ്, ഡി.​സു​നി​ൽ, മാ​മൂ​ട് മ​ധു, ആ​ർ. എ​സ്.​ജ​യ​ൻ, വ്യാ​പാ​രി പ്ര​തി​നി​ധി ശ​ശി​ധ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.