മ​ത്സ്യ​ത്തി​ൽ നിന്ന് പു​ഴ​ക്ക​ളെ ക​ണ്ടെ​ത്തി
Wednesday, April 1, 2020 10:53 PM IST
വെ​ഞ്ഞാ​റ​മൂ​ട്: വി​ൽ​പ​ന​യ്ക്കാ​യി എ​ത്തി​ച്ച മ​ത്സ്യ​ത്തി​ൽ പു​ഴ​ക്ക​ളെ ക​ണ്ടെ​ത്തി​യ​താ​യി​പ​രാ​തി.
പൂ​വ​ത്തൂ​രി​ലും, വ​യ്യേ​റ്റു​മാ​ണ് പ​ഴ​കി​യ മ​ത്സ്യ​ങ്ങ​ളു​ടെ വി​ൽ​പ്പ​ന ന​ട​ത്തി​യ​തെ​ന്ന് പ​രാ​തി ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്.​പൂ​വ​ത്തൂ​രി​ൽ നി​ന്ന് വാ​ങ്ങി​യ മ​ത്സ്യ​ത്തി​ൽ നി​ന്നു​മാ​ണ് പു​ഴു​ക്ക​ളെ ക​ണ്ടെ​ത്തി​യ​ത്.നാ​ട്ടു​കാ​ർ ഇ​തു സം​ബ​ന്ധി​ച്ച് പോ​ലീ​സി​ലും, പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്കും പ​രാ​തി ന​ൽ​കി.

ടെ​ലി ക​ൺ​സ​ൾ​ട്ടേ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തി

മെ​ഡി​ക്ക​ൽ​കോ​ള​ജ്: മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ടെ​ലി ക​ൺ​സ​ൾ​ട്ടേ​ഷ​ൻ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി. രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​ങ്ങ​ളി​ൽ ഡോ​ക്ട​ർ​മാ​രു​ടെ ഉ​പ​ദേ​ശം തേ​ടാ​ൻ ഈ ​സം​വി​ധാ​ന​ത്തി​ലൂ​ടെ ക​ഴി​യും.
തി​ങ്ക​ൾ മു​ത​ൽ ശ​നി വ​രെ രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ 12 വ​രെ 0471 2528080 എ​ന്ന ന​മ്പ​രി​ൽ വി​ളി​ച്ച് സം​ശ​യ​ങ്ങ​ൾ ചോ​ദി​ക്കാം.