കി​ണ​റ്റി​ലെ ജ​ലനി​ര​പ്പ് ഉ​യ​ർ​ന്നു
Wednesday, April 1, 2020 10:53 PM IST
നെ​ടു​മ​ങ്ങാ​ട് : കി​ണ​റ്റി​ലെ ജ​ലം ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്നു.​അ​യ്യ​പ്പ​ൻ കു​ഴി മ​ണി വീ​ണ​യി​ൽ അ​ശോ​ക​ന്‍റെ വീ​ട്ടി​ലെ കി​ണ​റ്റി​ലാ​ണ് ജ​ലം ഉ​യ​രു​ന്ന​ത്. ക​ഴി​ഞ്ഞ നാ​ലു ദി​വ​സ​മാ​യാ​ണ് വെ​ള്ളം ഉ​യ​രു​ന്ന​ത്. കി​ണ​റി​നു സ​മീ​പം മാ​ലി​ന്യം നി​ക്ഷേ​പി​ക്കാ​ൻ നി​ർ​മി​ച്ച കു​ഴി​യി​ലും ജ​ലം എ​ത്തി​യി​ട്ടു​ണ്ട്. ഇ​നി മൂ​ന്ന് മീ​റ്റ​ർ വെ​ള്ളം കൂ​ടി​യാ​കു​മ്പോ​ൾ കി​ണ​ർ നി​റ​യു​മെ​ന്ന് വീ​ട്ടു​കാ​ർ പ​റ​ഞ്ഞു. സ​മീ​പ​ത്തെ സു​ശീ​ല​യു​ടെ കി​ണ​റ്റി​ലും ജ​ലം ഉ​യ​രു​ന്നു​ണ്ട്. വേ​ന​ൽ ക​ടു​ത്തി​ട്ടും കി​ണ​റ്റി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​ത് നാ​ട്ടു​കാ​രി​ൽ ആ​ശ​ങ്ക ഉ​ള​വാ​ക്കി.