ഹോ​മി​യോ ഡോ​ക്ട​റെ ഫോ​ണി​ല്‍ വി​ളി​ക്കാം
Wednesday, April 1, 2020 10:57 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ലെ ഹോ​മി​യോ​പ്പ​തി ഡോ​ക്ട​ര്‍​മാ​രെ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ടാ​ല്‍ രോ​ഗ​സം​ബ​ന്ധ​മാ​യ സം​ശ​യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യും ഉ​പ​ദേ​ശ​വും ന​ല്‍​കു​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ (ഹോ​മി​യോ​പ്പ​തി) അ​റി​യി​ച്ചു. മ​രു​ന്നു​ക​ള്‍ അ​ടു​ത്തു​ള്ള സ​ര്‍​ക്കാ​ര്‍, എ​ന്‍​എ​ച്ച്എം ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കും. എ​ല്ലാ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ കീ​ഴി​ലു​ള്ള ഹോ​മി​യോ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഡോ​ക്ട​ര്‍​മാ​രെ​യും വി​ളി​ക്കാം. ല​ഹ​രി വ​സ്തു​ക്ക​ള്‍ പെ​ട്ടെ​ന്ന് നി​ര്‍​ത്തു​ന്ന​തു​മൂ​ല​മു​ണ്ടാ​കു​ന്ന സം​ശ​യ​ങ്ങ​ള്‍​ക്ക് 94463790589 എ​ന്ന ന​മ്പ​രി​ലും മാ​ന​സി​ക സം​ഘ​ര്‍​ഷം, കു​ടും​ബ​പ്ര​ശ്ന​ങ്ങ​ള്‍ എ​ന്നി​വ​യ്ക്ക് 9495271314 എ​ന്ന ന​മ്പ​രി​ലും കു​ട്ടി​ക​ളു​ടെ സ്വ​ഭാ​വ വൈ​കാ​രി​ക പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് 9446793903 എ​ന്ന ന​മ്പ​രി​ലും ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. എ​ല്ലാ ദി​വ​സ​വും സ​ര്‍​ക്കാ​ര്‍ ഹോ​മി​യോ സ്ഥാ​പ​ന​ങ്ങ​ള്‍ തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ക്കും.