സൗ​ജ​ന്യ റേ​ഷ​ന്‍ വി​ത​ര​ണം: റേ​ഷ​ൻ ക​ട​ക​ളി​ൽ നീ​ണ്ട നി​ര
Thursday, April 2, 2020 10:47 PM IST
നെ​ടു​മ​ങ്ങാ​ട് : കോ​വി​ഡ് -19വൈ​റ​സ് ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച സൗ​ജ​ന്യ റേ​ഷ​ന്‍ വി​ത​ര​ണ​ത്തി​ൽ റേ​ഷ​ൻ ക​ട​ക​ളി​ൽ നീ​ണ്ട നി​ര.​ഗ്രാ​മീ​ണ​മേ​ഖ​ല​യി​ലെ ക​ട​ക​ളാ​യ വി​തു​ര, ചേ​ന്ന​ന്‍​പാ​റ, ആ​ന​പ്പാ​റ, പ​റ​ണ്ടോ​ട്, വെ​ള​ള​നാ​ട്, ആ​ര്യ​നാ​ട്, ഉ​ഴ​മ​ല​യ്ക്ക​ല്‍, പ​ഴ​കു​റ്റി, വെ​മ്പാ​യം, കു​റു​പു​ഴ, ന​ന്ദി​യോ​ട്, പെ​രി​ങ്ങ​മ്മ​ല, തെ​ന്നൂ​ര്‍, ഞാ​റ​നീ​ലി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം തി​ര​ക്ക​നു​ഭ​വ​പ്പെ​ട്ട​ത്. തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​ന് ഓ​രോ റേ​ഷ​ന്‍​ക​ട​ക​ളി​ലും പോ​ലീ​സി​ന്‍റെ സേ​വ​ന​വും ല​ഭ്യ​മാ​ക്കി​യി​രു​ന്നു.
മ​ഞ്ഞ, പി​ങ്ക് കാ​ര്‍​ഡു​കാ​ര്‍​ക്ക് രാ​വി​ലെ ഒ​ന്‍​പ​ത് മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ​യും നീ​ല, വെ​ള്ള കാ​ര്‍​ഡു​കാ​ര്‍​ക്ക് ഉ​ച്ച​യ്ക്ക് ര​ണ്ടു​മു​ത​ല്‍ വൈ​കീ​ട്ട് അ​ഞ്ചു​വ​രെ​യു​മാ​ണ് റേ​ഷ​ന്‍​വി​ത​ര​ണം ന​ട​ത്തു​ന്ന​ത്.