ഓ​ണ്‍​ലൈ​നി​ലൂ​ടെ യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Thursday, April 2, 2020 10:47 PM IST
നെ​യ്യാ​റ്റി​ൻ​ക​ര: കെ​എ​സ്ആ​ർ​ടി​സി​യി​ൽ നി​ന്നും ക​ഴി​ഞ്ഞ​ദി​വ​സം വി​ര​മി​ച്ച ഡ്രൈ​വ​ര്‍​ക്ക് സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍ ഓ​ണ്‍​ലൈ​നി​ലൂ​ടെ ഇ​ന്ന​ലെ യാ​ത്ര​യ​യ​പ്പേ​കി.
നെ​യ്യാ​റ്റി​ൻ​ക​ര ഡി​പ്പോ​യി​ലെ ഡ്രൈ​വ​ർ പ​ര​ശു​വ​യ്ക്ക​ൽ ശ്രീ​വി​നാ​യ​ക​ത്തി​ൽ എ​സ്. ബോ​സ്കു​മാ​ര്‍ ഇ​രു​പ​തു വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു ശേ​ഷം ഇ​ക്ക​ഴി​ഞ്ഞ മാ​ർ​ച്ച് 31 നാ​ണ് വി​ര​മി​ച്ച​ത്. ലോ​ക്ക്ഡൗ​ണ്‍ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഡി​പ്പോ അ​വ​ധി​യാ​യ​തി​നാ​ല്‍ യാ​ത്ര​യ​യ​പ്പൊ​ന്നും ന​ട​ന്നി​ല്ല. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തി​ന് ഓ​ൺ​ലൈ​ൻ ആ​പ്ലി​ക്കേ​ഷ​നാ​യ "സൂം '​ഉ​പ​യോ​ഗി​ച്ച് ന​വ​മാ​ധ്യ​മ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്. എ​ടി​ഒ ഉ​ൾ​പ്പെ​ടെ എ​ല്ലാ സ​ഹ​പ്ര​വ​ർ​ത്ത​ക​രും ത​ങ്ങ​ളു​ടെ വീ​ട്ടി​ൽ ഒ​രേ സ​മ​യം ഓ​ൺ​ലൈ​ൻ വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ത്താ​ണ് യാ​ത്ര​യ​യ​പ്പ് ഒ​രു​ക്കി​യ​ത്.
ജ​ന​റ​ൽ ക​ൺ​ട്രോ​ളിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ ടി. ​ഐ.​സ​തീ​ഷ് കു​മാ​ർ, ഹെ​ഡ് വെ​ഹി​ക്കി​ൾ സൂ​പ്പ​ർ​വൈ​സ​ർ ഡി. ​സാം​കു​ട്ടി, ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ജെ​യി​ൻ, വൈ​ജേ​ന്ദ്ര​കു​മാ​ർ, ഷാ​ജി ബോ​സ്, സം​ഘ​ട​നാ നേ​താ​ക്ക​ളാ​യ എ​ൻ.​കെ. ര​ഞ്ജി​ത്ത്, ജി. ​ജി​ജോ, എ​ൻ.​എ​സ്. വി​നോ​ദ് ,എ​സ്.​എ​സ്.​സാ​ബു, എ​സ്. ബാ​ല​ച​ന്ദ്ര​ൻ​നാ​യ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത് ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.
ബോ​സ്കു​മാ​റി​ന്‍റെ ഭാ​ര്യ സ​ല​ജ​കു​മാ​രി വെ​ൺ​പ​ക​ൽ ഗ​വ. ആ​ശു​പ​ത്രി​യി​ലെ സ്റ്റാ​ഫ് ന​ഴ്സാ​ണ്. മ​ക്ക​ൾ: പൂ​ജ ബോ​സ്, അ​ജ​യ് ബോ​സ്. കു​ടും​ബ​ക്ഷേ​മ​നി​ധി പ്ര​കാ​രം ല​ഭി​ക്കു​ന്ന മു​ഴു​വ​ൻ തു​ക​യും മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് കൈ​മാ​റും എ​ന്ന് ബോ​സ്കു​മാ​ർ യാ​ത്ര​യ​യ​പ്പി​ന് ന​ന്ദി രേ​ഖ​പ്പെ​ടു​ത്ത​വെ അ​റി​യി​ച്ചു.