കോ​വി​ഡ്-19 ഭീ​ഷ​ണി; റേ​ഷ​ൻ വി​ത​ര​ണം പൈ​പ്പി​ലൂ​ടെ
Thursday, April 2, 2020 10:49 PM IST
കാ​ട്ടാ​ക്ക​ട: കോ​വി​ഡ്-19 വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ റേ​ഷ​ൻ​ക​ട​യി​ൽ നി​ന്ന് ഭ​ക്ഷ്യ​ധാ​ങ്ങ​ൾ പൈ​പ്പു​വ​ഴി വി​ത​ര​ണം ചെ​യ്തു. കാ​ട്ടാ​ക്ക​ട താ​ലൂ​ക്കി​ൽ വി​ള​പ്പി​ൽ​ശാ​ല​യി​ലെ എ​ആ​ർ​ഡി 144-ാം ന​മ്പ​ർ റേ​ഷ​ൻ ക​ട​യു​ട​മ ശ​ശി ആ​ണ് റേ​ഷ​ന​രി വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് വേ​റി​ട്ട സം​വി​ധാ​നം ഒ​രു​ക്കി​യ​ത്.​ക​ട​യ്ക്കു​ള്ളി​ൽ നി​ന്ന് പ​ത്ത് അ​ടി നീ​ള​മു​ള്ള പൈ​പ്പ് പു​റ​ത്തേ​ക്ക് നീ​ട്ടി ഘ​ടി​പ്പി​ച്ചു. ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​നു​വ​ദി​ച്ചി​ട്ടു​ള്ള റേ​ഷ​ന​രി, ഗോ​ത​മ്പ് ഇ​വ​യൊ​ക്കെ കൃ​ത്യ​മാ​യ അ​ള​വി​ൽ ഈ ​പൈ​പ്പു​വ​ഴി പു​റ​ത്തേ​ക്ക് ന​ൽ​കും. ക​ട​യി​ലെ​ത്തു​ന്ന കാ​ർ​ഡു​ട​മ​ക​ൾ പൈ​പ്പി​ന്‍റെ അ​ഗ്ര​ഭാ​ഗ​ത്ത് സ​ഞ്ചി വ​ച്ച് റേ​ഷ​ന​രി ശേ​ഖ​രി​ക്കും.​കൊ​റോ​ണ​ക്കാ​ല​ത്ത് ജ​ന​ങ്ങ​ൾ​ക്ക് അ​ക​ലം പാ​ലി​ച്ചു​നി​ന്ന് ഭ​ക്ഷ്യ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നും ഈ ​സം​വി​ധാ​നം പ്ര​യോ​ജ​ന​ക​ര​മാ​ണെ​ന്ന് ശ​ശി പ​റ​യു​ന്നു.