നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ മ​ത്സ്യ​ബ​ന്ധ​നം: ലേ​ലം പാ​ടി​ല്ല
Thursday, April 2, 2020 10:49 PM IST
തി​രു​വ​ന​ന്ത​പു​രം: നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ പ​ര​ന്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​കാം. മ​ത്സ്യം ക​ര​യ്ക്കു​കൊ​ണ്ടു​വ​ന്നാ​ൽ ലേ​ലം പാ​ടി​ല്ല. മീ​ൻ കൊ​ണ്ടു​വ​രു​ന്നി​ട​ത്ത് കൂ​ട്ടം​കൂ​ടാ​ൻ പാ​ടി​ല്ല.
ജി​ല്ല​യി​ൽ പൊ​ഴി​യൂ​ർ, പു​തി​യ​തു​റ, പു​ല്ലു​വി​ള, അ​ടി​മ​ല​ത്തു​റ, വി​ഴി​ഞ്ഞം, പൂ​ന്തു​റ, ബീ​മാ​പ​ള്ളി, മ​ര്യ​നാ​ട്, മാ​ന്പ​ള്ളി, മു​ത​ല​പ്പൊ​ഴി, തു​ട​ങ്ങി​യ ഫി​ഷ് ലാ​ൻ​ഡിം​ഗ് സെ​ന്‍റ​റു​ക​ളി​ൽ മ​ത്സ്യം അ​ടു​പ്പി​ക്കാം. വി​ഴി​ഞ്ഞ​ത്തെ വി​ല​യാ​കും മ​റ്റെ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലേ​യും വി​ല. ക​ള​ക്ട​ർ ചെ​യ​ർ​മാ​നാ​യ ഹാ​ർ​ബ​ർ മാ​നേ​ജ്മെ​ന്‍റ് സൊ​സൈ​റ്റി വി​ല നി​ശ്ച​യി​ക്കും. ബോ​ട്ടു​ട​മാ പ്ര​തി​നി​ധി​ക​ൾ, ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ അ​ട​ങ്ങി​യ​താ​വും ജ​ന​കീ​യ സ​മി​തി. മ​ത്സ്യ​ല​ഭ്യ​ത അ​നു​സ​രി​ച്ച് ഓ​രോ ദി​വ​സ​വും രാ​വി​ലെ വി​ല നി​ശ്ച​യി​ക്കും. രാ​വി​ലെ മു​ത​ൽ വൈ​കു​ന്നേ​രം​വ​രെ ഒ​രേ വി​ല ത​ന്നെ​യാ​യി​രി​ക്കും.​ആ​പ്പു​വ​ഴി ബു​ക്കു ചെ​യ്യു​ക​യോ നേ​രി​ട്ടു ബു​ക്കു ചെ​യ്യു​ക​യോ ചെ​യ്യു​ന്ന മൊ​ത്ത​ക​ച്ച​വ​ട​ക്കാ​ർ​ക്കും ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ​ക്കും ബു​ക്കിം​ഗി​ന് അ​നു​സ​രി​ച്ച് മ​ത്സ്യം ല​ഭ്യ​മാ​ക്കും. പാ​സു ന​ൽ​കി ഒ​രേ സ​മ​യം ര​ണ്ട് വാ​ഹ​ന​ങ്ങ​ളെ മാ​ത്രം മ​ത്സ്യം ഫി​ഷ് ലാ​ൻ​ഡിം​ഗ് സെ​ന്‍റ​റി​ൽ ക​ട​ത്തി​വി​ടും. ബു​ക്കു ചെ​യ്ത ക​ച്ച​വ​ട​ക്കാ​ക്ക് വി​വി​ധ ച​ന്ത​ക​ളി​ലും വി​പ​ണ​ന പോ​യി​ന്‍റു​ക​ളി​ലും മ​ത്സ്യ​ഫെ​ഡ് വാ​ഹ​ന​ത്തി​ൽ മ​ത്സ്യം എ​ത്തി​ച്ചു​കൊ​ടു​ക്കും.​
ഹാ​ർ​ബ​റി​നു​ള്ളി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ വ​രി​ക​യോ നി​യ​ന്ത്ര​ണം കൈ​വി​ട്ടു​പോ​കു​ക​യോ ചെ​യ്താ​ൽ മു​ൻ​കൂ​ട്ടി അ​റി​യി​പ്പി​ല്ലാ​തെ മ​ത്സ്യ​വി​പ​ണ​നം അ​ട​ച്ചു​പൂ​ട്ടു​മെ​ന്ന് മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.ഫി​ഷ് ലാ​ൻ​ഡിം​ഗ് സെ​ന്‍റ​റി​ൽ സി​ഐ​യും സം​ഘ​വും നി​യ​ന്ത്ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കും. ഫി​ഷ​റീ​സ്, റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രും ചു​മ​ത​ല​ക്കാ​രാ​യി ഉ​ണ്ടാ​കും. മ​ത്സ്യ ച​ന്ത​ക​ൾ രാ​വി​ലെ ഏ​ഴു​മു​ത​ൽ 11 വ​രെ മാ​ത്ര​മേ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി​യു​ള്ളൂ.
മ​ത്സ്യ ച​ന്ത​ക​ളി​ൽ മ​ത്സ്യം വാ​ങ്ങാ​നെ​ത്തു​ന്ന​വ​ർ ഒ​രു മീ​റ്റ​ർ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണം.​ജി​ല്ല​യി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ ഒ​രു സം​വി​ധാ​നം നി​ല​വി​ൽ വ​രു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച് വി​വി​ധ തു​റ​ക​ളി​ൽ ഇ​ന്നു​മു​ത​ൽ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​ടെ യോ​ഗം ചേ​രു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള മ​ത്സ്യം കേ​ര​ള​ത്തി​ൽ വി​ൽ​പ്പ​ന​യി​ക്കാ​യി ക​ട​ത്തി​വി​ടി​ല്ലെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.