നെ​യ്യാ​റ്റി​ൻ​ക​ര മ​ണ്ഡ​ല​ത്തി​ൽ 1436 പേ​ർ കോ​വി​ഡ് -19 നി​രീ​ക്ഷ​ണ​ത്തി​ൽ
Friday, April 3, 2020 10:52 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : നെ​യ്യാ​റ്റി​ന്‍​ക​ര മ​ണ്ഡ​ല​ത്തി​ല്‍ വീ​ടു​ക​ളി​ലും ഐ​സൊ​ലേ​ഷ​ൻ ക്യാ​മ്പു​ക​ളി​ലു​മാ​യി 1436 പേ​ര്‍ കോ​വി​ഡ് -19 നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്നു​ണ്ടെ​ന്നും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യം നി​ല​വി​ലി​ല്ലെ​ന്നും കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ അ​റി​യി​ച്ചു.​വി​ദേ​ശ​ത്ത് നി​ന്നും മ​ട​ങ്ങി​വ​ന്ന 279 പേ​രും മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നോ ഇ​ത​ര ജി​ല്ല​ക​ളി​ൽ നി​ന്നോ തി​രി​ച്ചെ​ത്തി​യ 1,157 പേ​രു​മാ​ണ് ഇ​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ള്ള​ത്. വ​രും​ദി​വ​സ​ങ്ങ​ളി​ൽ ബ​ഹു​ഭൂ​രി​പ​ക്ഷം ആ​ൾ​ക്കാ​രും ഐ​സൊ​ലേ​ഷ​ൻ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു. മ​ണ്ഡ​ല​ത്തി​ൽ ഹോം ​ക്വാ​റ​ന്‍റൈ​നു പു​റ​മെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന മൂ​ന്ന് ഐ​സൊ​ലേ​ഷ​ൻ ക്യാ​മ്പു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. പൊ​ഴി​യൂ​ർ സെ​ന്‍റ് മാ​ത്യൂ​സ് ഹൈ​സ്കൂ​ളി​ലും പൊ​ഴി​യൂ​ർ ഗ​വ​ൺ​മെ​ന്‍റ് യു​പി​എ​സ്‌​സി​ലു​മാ​യി 145 പേ​രെ​യും നെ​യ്യാ​റ്റി​ൻ​ക​ര നിം​സ് ആ​ശു​പ​ത്രി​യു​ടെ ഹോ​സ്റ്റ​ൽ മ​ന്ദി​ര​ത്തി​ൽ 28 പേ​രെ​യു​മാ​ണ് കോ​വി​ഡ് 19 നി​രീ​ക്ഷ​ണാ​ര്‍​ഥം താ​മ​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.​മ​ണ്ഡ​ല​ത്തി​ലെ ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, പോ​ലീ​സ്, ഫ​യ​ർ ഫോ​ഴ്സ്, റ​വ​ന്യൂ വ​കു​പ്പ്, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ പ്ര​സി​ഡ​ന്‍റു​മാ​ർ, സെ​ക്ര​ട്ട​റി​മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, വോ​ള​ന്‍റി​യ​ർ​മാ​ർ തു​ട​ങ്ങി വി​വി​ധ ത​ല​ത്തി​ലു​ള്ള നി​ര​വ​ധി ആ​ളു​ക​ളു​ടെ കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് മ​ണ്ഡ​ല​ത്തി​ൽ ന​ട​ക്കു​ന്ന​തെ​ന്നും കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ അ​റി​യി​ച്ചു.