ആ​യി​ര​ം പേ​ർ​ക്ക് അ​ന്നം വി​ള​ന്പി ന​ഗ​ര​സ​ഭ നേ​മം മേ​ഖ​ല
Friday, April 3, 2020 10:52 PM IST
നേ​മം : ആ​യി​ര​ത്തോ​ളം പേ​ർ​ക്ക് അ​ന്നം വി​ള​ന്പി ന​ഗ​ര​സ​ഭ നേ​മം മേ​ഖ​ല. നേ​മം മേ​ഖ​ല​യി​ലെ അ​ഞ്ച് വാ​ർ​ഡു​ക​ളി​ലാ​ണ് ക​മ്യൂ​ണി​റ്റി കി​ച്ച​നി​ൽ ഭ​ക്ഷ​ണ​മൊ​രു​ങ്ങു​ന്ന​ത്.
നേ​മം ന​ഗ​ര​സ​ഭ ക​ല്യാ​ണ മ​ണ്ഡ​പ​ത്തി​ലെ കി​ച്ച​ണി​ൽ നി​ന്ന് ദി​വ​സ​വും രാ​വി​ലെ​യും ഉ​ച്ച​യ്ക്കും വൈ​കു​ന്നേ​ര​വും ഓ​രോ വാ​ർ​ഡി​ലേ​യും ആ​വ​ശ്യ​ക്കാ​രു​ടെ എ​ണ്ണം അ​നു​സ​രി​ച്ച് ഭ​ക്ഷ​ണ​പൊ​തി​ക​ൾ ത​യാ​റാ​ക്കു​ന്ന​ത്. കൗ​ണ്‍​സി​ല​ർ​മാ​ർ നി​ശ്ച​യി​ക്കു​ന്ന വോ​ള​ന്‍റി​യ​ർ​മാ​രാ​ണ് ഭ​ക്ഷ​ണം വീ​ടു​ക​ളി​ലെ​ത്തി​ക്കു​ന്ന​ത്. ഇ​വ​ർ​ക്കു​പു​റ​മെ നേ​മം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും നേ​മം പോ​ലീ​സ് സ്റ്റേ​ഷ​നി​ലും റോ​ഡി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​ന് നി​യോ​ഗി​ച്ചി​ട്ടു​ള്ള പോ​ലീ​സി​നും ഭ​ക്ഷ​ണം ന​ഗ​ര​സ​ഭ ന​ൽ​കു​ന്നു​ണ്ട്. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​ത്ത് കി​ലോ അ​രി, പാം​ഓ​യി​ൽ, ഗോ​ത​ന്പ് മാ​വ് തു​ട​ങ്ങി​വ​യ​ട​ങ്ങി​യ കി​റ്റ് ന​ൽ​കു​ന്നു​ണ്ട്.