ലോ​ക്ക് ഡൗ​ൺ ലം​ഘ​നം: 102 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു
Friday, April 3, 2020 10:55 PM IST
തി​രു​വ​ന​ന്ത​പു​രം: ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​തെ ലോ​ക്ക് ഡൗ​ൺ വി​ല​ക്ക് ലം​ഘ​നം ന​ട​ത്തി​യതിന് ​എ​പ്പി​ഡെ​മി​ക് ഡി​സീ​സ​സ് ഓ​ർ​ഡി​ന​ൻ​സ് പ്ര​കാ​രം 52 പേ​ർ​ക്കെ​തി​രെ​യും, അ​നാ​വ​ശ്യ യാ​ത്ര ചെ​യ്ത 102 പേ​ർ​ക്കു​മെ​തി​രെ​യും കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ബ​ൽ​റാം​കു​മാ​ർ ഉ​പാ​ദ്ധ്യാ​യ അ​റി​യി​ച്ചു. കൂ​ട​ുത​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത് വി​ഴി​ഞ്ഞം, ഫോ​ര്‍​ട്ട്, ക​ര​മ​ന സ്റ്റേ​ഷ​നു​ക​ളി​ലാ​ണ്. 123 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. 111 ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും എ​ട്ട് ഒാ​ട്ടോ​റി​ക്ഷ​ക​ളും നാ​ലു കാ​റു​ക​ളു​മാ​ണ് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​ത്. ഈ ​വാ​ഹ​ന​ങ്ങ​ൾ എ​ല്ലാം 21 ദി​വ​സം ക​ഴി​ഞ്ഞേ വി​ട്ടു ന​ൽ​കു​ക​യു​ള്ളൂ.
എ​പ്പി​ഡെ​മി​ക് ഡി​സീ​സ​സ് ഓ​ർ​ഡി​ന​ൻ​സ് പ്ര​കാ​രം 52 പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത​തി​ല്‍ വി​ഴി​ഞ്ഞം പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ 19കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ക​ന്‍റോ​ൺ​മെ​ന്‍റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഒ​ന്പ​തും മ്യൂ​സി​യം ആ​റ് , പേ​രൂ​ര്‍​ക്ക​ട ആ​റ് , വ​ട്ടി​യൂ​ര്‍​കാ​വ് മൂ​ന്ന് , ത​മ്പാ​നൂ​ര്‍ മൂ​ന്ന് , കോ​വ​ളം ആ​റു പേ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. റേ​ഷ​ൻ വി​ത​ര​ണ​ത്തി​ന് സ​ർ​ക്കാ​ർ മു​ൻ​കൂ​ട്ടി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന പ്ര​കാ​ര​മു​ള്ള​ത​ല്ലാ​ത്ത കാ​ർ​ഡു​മാ​യി വ​രു​ന്ന​വ​രെ തി​രി​ച്ചു വി​ടേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​കു​ന്ന​തി​നാ​ൽ ഇ​ന്ന് ആ​ര്,ഏ​ഴ് ന​മ്പ​രു​ക​ളി​ൽ അ​വ​സാ​നി​ക്കു​ന്ന കാ​ർ​ഡു​ള്ള​വ​ർ മാ​ത്ര​മേ റേ​ഷ​ൻ ക​ട​ക​ളി​ൽ വ​രാ​ൻ പാ​ടു​ള്ളൂ. ഒ​രു വീ​ട്ടി​ൽ നി​ന്നും ആ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നാ​യി ഒ​രു വ്യ​ക്തി​മാ​ത്ര​മേ പു​റ​ത്തി​റ​ങ്ങാ​ൻ പാ​ടു​ള്ളൂ എ​ന്നും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.
പെ​ൻ​ഷ​ൻ വാ​ങ്ങാ​ന്‍ മു​ന്‍​കൂ​ട്ടി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന പ്ര​കാ​രം സ​ര്‍​വീ​സ് പെ​ന്‍​ഷ​ന്‍ എ​സ്ബി അ​ക്കൗ​ണ്ട് ന​മ്പ​ര്‍ നാ​ല്,അ​ഞ്ച് എ​ന്നീ ന​മ്പ​രു​ക​ളി​ല്‍ അ​വ​സാ​നി​ക്കു​ന്ന​വ​ര്‍ മാ​ത്ര​മേ ഇ​ന്ന് ബാ​ങ്കു​ക​ളി​ല്‍ പെ​ന്‍​ഷ​ന്‍ വാ​ങ്ങാ​ന്‍ പോ​കാ​വൂ. അ​തു​പോ​ലെ ത​ന്നെ സ​ര്‍​വീ​സ്കു​ടും​ബ പെ​ന്‍​ഷ​നു​ക​ള്‍​ക്ക് ട്ര​ഷ​റി​ക​ളി​ല്‍ പോ​കു​ന്ന​വ​ര്‍, പി​ടി​എ​സ് ബി ​അ​ക്കൗ​ണ്ട് ന​മ്പ​ര്‍ നാ​ലി​ല്‍ അ​വ​സാ​നി​ക്കു​ന്ന​വ​ര്‍ ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തു മു​ത​ല്‍ ഉ​ച്ച​ക്ക് ഒ​ന്നു വ​രെ മാ​ത്ര​മേ പോ​കാ​വൂ. ജ​ൻ​ധ​ൻ അ​ക്കൗ​ണ്ടു​ക​ൾ വ​ഴി​യു​ള്ള ധ​ന​സ​ഹാ​യം കൈ​പ്പ​റ്റാ​നാ​യി ര​ണ്ട്,മൂ​ന്ന് ന​മ്പ​രു​ക​ളി​ല്‍ അ​വ​സാ​നി​ക്കു​ന്ന അ​ക്കൗ​ണ്ട് ഉ​ള്ള​വ​ര്‍ മാ​ത്ര​മേ ഇ​ന്ന് വ​ര​ന്‍ പാ​ടു​ള്ളൂ. ഈ ​ക്ര​മ​പ്ര​കാ​ര​മ​ല്ലാ​തെ വ​രു​ന്ന​വ​രെ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും പോ​കാ​ൻ അ​നു​വ​ദി​ക്കി​ല്ല. അ​വ​രെ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു തി​രി​കെ വി​ടു​ന്ന​താ​യി​രി​ക്കും.
വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും ആ​ഴ്ച​ക​ൾ​ക്ക് മു​ന്‍​പ് ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യി​ട്ട് വി​ഴി​ഞ്ഞ​ത്ത് തി​രി​ച്ചെ​ത്തി​യ​വ​രെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷം അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ലേ​ക്ക് ക്വാ​റ​ന്‍റൈ​യി​നാ​യി അ​യ​ച്ചു. ഇ​വ​ര്‍ പോ​ലീ​സി​ന്‍റെ​യും, ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും ക​ർ​ശ​ന​മാ​യ നി​രീ​ക്ഷ​ത്തി​ലാ​യി​രി​ക്കു​മെ​ന്ന് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.
സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന ക​ട​ക​ൾ ശ്ര​ദ്ധ​യി​ൽ പെ​ട്ടാ​ല്‍ പൊ​തു ജ​ന​ങ്ങ​ൾ പോ​ലീ​സി​നെ അ​റി​യി​ക്ക​ണം. റ​സി​ഡ​ന്‍​സ് അ​സോ​സി​യേ​ഷ​നു​ക​ൾ ഇ​ക്കാ​ര്യ​ത്തി​ൽ വേ​ണ്ട ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ബ​ൽ​റാം കു​മാ​ർ ഉ​പാ​ദ്ധ്യാ​യ അ​റി​യി​ച്ചു.