ഒ​രു​ട​ൺ അ​ഴു​കി​യ മ​ത്സ്യ​ങ്ങ​ൾ പി​ടി​കൂ​ടി
Friday, April 3, 2020 10:55 PM IST
നേ​മം: വി​ൽ​പ്പ​ന​യ്ക്കു കൊ​ണ്ടു​വ​ന്ന ഒ​രു ട​ണ്ണി​ല​ധി​കം അ​ഴു​കി​യ മ​ത്സ്യ​ങ്ങ​ൾ നേ​മം പോ​ലീ​സ് പി​ടി​കൂ​ടി. ക​ല്ലി​യൂ​ർ പു​ന്ന​മൂ​ട് പ​ള്ളി​വി​ള​യി​ൽ ക​ണ്ടെ​യ്ന​ർ ലോ​റി​ക്ക​ക​ത്ത് ഐ​സി​ട്ട് വ​ച്ചി​രു​ന്ന ചൂ​ര മീ​നു​ക​ളാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ക​ല്ലി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മു​ൻ അം​ഗം പീ​റ്റ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് മ​ത്സ്യ​ങ്ങ​ൾ.
ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ൻ പോ​ലീ​സി​നോ​ട് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. പി​ടി​ച്ചെ​ടു​ത്ത മ​ത്സ്യ​ങ്ങ​ൾ കു​ഴി​യെ​ടു​ത്ത് മൂ​ടി. നേ​മം പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ബൈ​ജു എ​ൽ.​എ​സ്.​നാ​യ​ർ, എ​സ്ഐ ദീ​പു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് മീ​ൻ പി​ടി​കൂ​ടി​യ​ത്. പോ​ലീ​സി​നെ ലോ​റി​യി​ൽ ഉ​ണ്ടാ‍​യി​രു​ന്ന​വ​ർ ഓ​ടി ര​ക്ഷ​പെ​ട്ടു. പോ​ലീ​സ് വി​വ​രം അ​റി​യി​ച്ച​ത​നു​സ​രി​ച്ച് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​മെ​ത്തി.