നി​ര​ത്തൊ​ഴി​യാ​തെ ജ​നം; പി​ന്നാ​ലെ പോ​ലീ​സും
Saturday, April 4, 2020 11:12 PM IST
കാ​ട്ടാ​ക്ക​ട : ലോ​ക്ക് ഡൗ​ൺ ലം​ഘി​ച്ച് കാ​ട്ടാ​ക്ക​ട​യി​ലെ നി​ര​ത്തു​ക​ളി​ൽ വാ​ഹ​ന​ങ്ങ​ളി​റ​ങ്ങി​യ​തോ​ടെ പോ​ലീ​സ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.വി​ള​പ്പി​ൽ​ശാ​ല സി​ഐ ബി.​എ​സ് സ​ജി​മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം വി​വി​ധ ക​വ​ല​ക​ളി​ൽ ഇ​ന്ന​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നി​ര​വ​ധി​പേ​ർ​ക്കെ​രി​രെ കേ​സെ​ടു​ത്തു. വെ​ള്ളി​യാ​ഴ്ച​യെ അ​പേ​ക്ഷി​ച്ച് നി​യ​മം ലം​ഘി​ച്ച് നി​ര​ത്തി​ലി​റ​ങ്ങി​യ​വ​രു​ടെ എ​ണ്ണ​ത്തി​ൽ ഇ​ന്ന​ലെ വ​ലി​യ വ​ർ​ധ​ന​യാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കാ​നും അ​നാ​വ​ശ്യ​മാ​യി ചു​റ്റി​ക്ക​റ​ങ്ങു​ന്ന​വ​ർ​ക്ക​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​നു​മാ​ണ് പോ​ലീ​സ് തീ​രു​മാ​നം. പി​ടി​കൂ​ടു​ന്ന വാ​ഹ​ന​ങ്ങ​ൾ നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യേ വി​ട്ടു ന​ൽ​കൂ​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.