ചീ​ഞ്ഞ മ​ത്സ്യം പി​ടി​ച്ചെ​ടു​ത്തു
Saturday, April 4, 2020 11:13 PM IST
നേ​മം : ന​ഗ​ര​സ​ഭ നേ​മം സോ​ണ​ലി​ൽ ഹെ​ൽ​ത്ത് വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ചീ​ഞ്ഞ മ​ത്സ്യം പി​ടി​ച്ചെ​ടു​ത്തു. ഇ​ന്ന​ലെ കാ​ര​യ്ക്കാ​ണ്ഡ​പ​ത്തു​ള്ള മ​ത്സ്യ​വും മാം​സ​വും വി​ൽ​ക്കു​ന്ന ക​ട​ക​ളി​ലാ​ണ് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
നേ​മം മേ​ഖ​ല​യി​ലെ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ല​താ​കു​മാ​രി, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ദീ​പ​ക്, സു​ജു എ​ന്നി​വ​ർ​പ​രി​ശോ​ധ​ന​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ചൂ​ര, കൊ​ഞ്ച് തു​ട​ങ്ങി​യ മ​ത്സ്യ​ങ്ങ​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ച​ത്.