യാ​ത്രാ അ​നു​മ​തി തേ​ടി തേ​നീ​ച്ച ക​ർ​ഷ​ക​ർ
Saturday, April 4, 2020 11:15 PM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ണി​നെ​ത്തു​ട​ർ​ന്ന് കാ​സ​റ​ഗോ​ഡ്, ക​ണ്ണൂ​ർ, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, കോ​ട്ട​യം, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലെ റ​ബ​ർ തോ​ട്ട​ങ്ങ​ളി​ൽ ദേ​ശാ​ട​ന തേ​നീ​ച്ച വ​ള​ർ​ത്ത​ലി​ന്‍റെ കൂ​ടു​ക​ൾ ഉ​പേ​ക്ഷി​ച്ച് ക​ർ​ഷ​ക​ർ സ്വ​ന്തം ഭ​വ​ന​ങ്ങ​ളി​ൽ തി​രി​ച്ചെ​ത്തി. ഒ​രാ​ഴ്ച ഇ​ട​വി​ട്ട് തേ​ൻ ശേ​ഖ​രി​ക്കേ​ണ്ടി​യി​രു​ന്നി​ട​ത്ത് ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി തേ​നെ​ടു​ക്ക​ലും കൂ​ടു​പ​രി​ശോ​ധ​ന​യും മു​ട​ങ്ങി​യ​തി​നാ​ൽ ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ലാ​ണ്.

ഇ​തി​നു പ​രി​ഹാ​ര​മാ​യി ക​ർ​ഷ​ക​ർ കൂ​ടു​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്തു കൂ​ടു​ക​ൾ​ക്ക് സം​ര​ക്ഷ​ണം ന​ൽ​കാ​ൻ യാ​ത്രാ​നു​മ​തി ന​ൽ​കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യോ​ടും കൃ​ഷി​മ​ന്ത്രി​യോ​ടും ജി​ന​സ്എ​പ്പി​ക​ൾ​ച്ച​റി​സ്റ്റ് കേ​ന്ദ്ര നി​ർ​വാ​ഹ​ക സ​മി​തി​ക്കു​വേ​ണ്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​സ്റ്റീ​ഫ​ൻ ദേ​വ​നേ​ശ​ൻ അ​ഭ്യ​ർ​ഥി​ച്ചു.