കോ​വി​ഡ് -19: ഇ​ട​പാ​ടു​കാ​ർ​ക്ക് സു​ര​ക്ഷഒ​രു​ക്കി എ​സ്ബിഐ സി​റ്റി ബ്രാ​ഞ്ച്
Saturday, April 4, 2020 11:15 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് -19 പ്രോ​ട്ടോ​ക്കോ​ൾ പൂ​ർ​ണ​മാ​യും അ​നു​സ​രി​ക്കു​ന്ന​തു വ​ഴി എ ​സ്ബി​ഐ സി​റ്റി ബ്രാ​ഞ്ചി​ൽ തി​ര​ക്ക് ഫ​ല​പ്ര​ദ​മാ​യി നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യു​ന്ന​താ​യി സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (എ​സ് ബി ​ഐ ) സി​റ്റി ബ്രാ​ഞ്ച് എ​ജി​എം ച​ന്ദ്ര​ശേ​ഖ​ര​ൻ അ​റി​യി​ച്ചു.

സ​ർ​വീ​സ്, ക്ഷേ​മ പെ​ൻ​ഷ​നു​ക​ൾ എ​ടു​ക്കാ​ൻ ദി​നം​പ്ര​തി നൂ​റി​ൽ പ​രം ഉ​പ​യോ​ക്താ​ക്ക​ളാ​ണ് സി​റ്റി ബ്രാ​ഞ്ചി​ൽ എ​ത്തു​ന്ന​ത്. ബ്രാ​ഞ്ചി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് കൈ​ക​ൾ ശു​ചി​യാ​ക്കാ​ൻ സാ​നി​റ്റ​സൈ​റും,സോ​പ്പും വെ​ള്ള​വും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.​

സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് ഉ​പ​യോക്താ​ക്ക​ൾ​ക്ക് ഇ​രി​ക്കാ​ൻ ആ​വ​ശ്യാ​നു​സ​ര​ണം ക​സേ​ര​ക​ൾ ബ്രാ​ഞ്ചി​ന​ക​ത്തും പു​റ​ത്തും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ചാ​യ​യും ബി​സ്ക​റ്റും ന​ൽ​കു​ന്ന​തി​നോ​ടോ​പ്പോം മാ​സ്ക്ക് ധ​രി​ക്കാ​തെ എ​ത്തു​ന്ന ഉ​പ​യോ​ക്ത​ക​ൾ​ക്ക് മാ​സ്കും ബാ​ങ്കി​ൽ നി​ന്നും ന​ൽ​കു​ന്നു​ണ്ട്.​ടോ​ക്ക​ൺ അ​നു​സ​രി​ച്ച് ഒ​രേ സ​മ​യം നാ​ലു പേ​രി​ൽ താ​ഴെ​യാ​ണ് ബ്രാ​ഞ്ചി​നു​ള്ളി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്.

ബ്രാ​ഞ്ചി​ന​ക​ത്തും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു ഇ​ട​പാ​ടു​ക​ൾ ന​ട​ത്താ​ൻ സൗ​ക​ര്യ​മേ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ശാ​രീ​രി​ക അ​വ​ശ​ത​യു​ള്ള​വ​ർ​ക്കും മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ​ക്കും മു​ൻ​ഗ​ണ​ന ന​ൽ​കു​ന്നു​ണ്ട്.