മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ക്ഷാ​മ​ബ​ത്ത ന​ല്‍​ക​ണം: ഡി​സി​സി
Saturday, April 4, 2020 11:15 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്-19 സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി മ​ത്സ്യ​മേ​ഖ​ല​യി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ മൂ​ലം മ​ത്സ്യ​ബ​ന്ധ​ന​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ല്‍ ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് നെ​യ്യാ​റ്റി​ന്‍​ക​ര സ​ന​ല്‍ പ​റ​ഞ്ഞു. നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മു​ന്‍​കാ​ല​ത്ത് ന​ല്‍​കി​യി​രു​ന്ന​തു​പോ​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ക്ഷാ​മ​ബ​ത്ത അ​നു​വ​ദി​ക്ക​ണം.​വി​വി​ധ മേ​ഖ​ല​ക​ളി​ല്‍​പ്പെ​ട്ട​വ​ര്‍​ക്ക് ആ​നു​കൂ​ല്യ​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ക്കു​മ്പോ​ള്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ കാ​ര്യം വി​സ്മ​രി​ക്കു​ക​യാ​ണ്. മ​ത്സ്യ സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ളി​ല്‍ അ​ഫി​ലി​യേ​റ്റ്ചെ​യ്തി​ട്ടു​ള്ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് അ​യ്യാ​യി​രം രൂ​പ ന​ല്‍​കു​മെ​ന്ന് മ​ത്സ്യ​ഫെ​ഡ് ചെ​യ​ര്‍​മാ​ന്‍ ഉ​റ​പ്പു​ന​ല്‍​കി​യി​രു​ന്ന​താ​ണ്. എ​ന്നാ​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ര​ണ്ടാ​യി തി​രി​ച്ച് ആ​യി​രം, ര​ണ്ടാ​യി​രം രൂ​പ ക്ര​മ​ത്തി​ല്‍ ന​ല്‍​കാ​മെ​ന്നും അ​ത് പ​ലി​ശ​യി​ല്ലാ​തെ ര​ണ്ടു​ത​വ​ണ​ക​ളാ​യി തി​രി​ച്ച​ട​ക്ക​ണ​മെ​ന്നും ഇ​പ്പോ​ള്‍ നി​ര്‍​ദ്ദേ​ശി​ച്ചി​രി​ക്കു​ന്നു. അ​തു​പോ​ലും ഇ​തു​വ​രെ ന​ല്‍​കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഈ​സ്റ്റ​ര്‍ കാ​ല​ത്ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ള്‍ പ​ട്ടി​ണി​യി​ലാ​കാ​തി​രി​ക്കാ​ന്‍ ആ​ശ്വാ​സ​പ​ദ്ധ​തി​ക​ള്‍ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.